പ്രതിഫല വിവാദത്തിൽ താര സംഘടന വിട്ടുവീഴ്ചയ്ക്ക്; തീരുമാനം നിർമാതാക്കൾക്ക് അനുകൂലം

amma

പ്രതിഫല വിവാദത്തിൽ നിർമാതാക്കൾക്ക് അനുകൂലമായ നിലപാടെടുത്ത് താര സംഘടന. നിർമാതാക്കളുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന താരങ്ങൾക്ക് കത്തയച്ചു. നിർമാതാക്കൾക്കുണ്ടായ സാമ്പത്തിക നഷ്ടം വ്യക്തമാണെന്നും താര സംഘടന. പുതിയ സിനിമകളിൽ അഭിനയിക്കുന്നതിന് തടസമില്ലെന്നും എഎംഎംഎ അംഗങ്ങളെ അറിയിച്ചു.

സിനിമയുടെ മൊത്തം ചെലവ് പകുതിയാക്കി കുറക്കാനായി താരങ്ങളും ടെക്‌നീഷ്യന്മാരും പ്രതിഫലം കുറക്കണമെന്നായിരുന്നു നിർമാതാക്കളുടെ ആവശ്യം. എന്നാൽ ഏകപക്ഷീയമായ തീരുമാനം പൊതുവേദിയിൽ പറഞ്ഞതിൽ താരസംഘടനയ്ക്ക് അമർഷമുണ്ടായിരുന്നു.

Read Also : നിർമാതാക്കളുമായി സഹകരിക്കണമെന്ന നിലപാടിൽ താര സംഘടന

പ്രതിഫല വിഷയം യോഗം ചേർന്നതിന് ശേഷം തീരുമാനിക്കുമെന്നാണ് താര സംഘടന പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം ഓൺലൈനായി യോഗം ചേര്‍ന്ന ശേഷമാണ് എഎംഎംഎ ഈ നിലപാടെടുത്തത്. വ്യക്തിപരമായ കാര്യമാണ് പ്രതിഫലം. അത് നിർമാതാക്കളും താരങ്ങളുമാണ് തീരുമാനിക്കേണ്ടത്. അതൊരു നിശ്ചിത തുകയല്ല. വ്യക്തിപരമായ തീരുമാനമാണ് അതെന്നും സംഘടന. എന്നാൽ നിർമാതാക്കൾക്ക് അനുകൂലമായ നിലപാട് എടുക്കണമെന്നാണ് താരങ്ങളോടുള്ള സംഘടനയുടെ ആവശ്യം. പുതിയ ചിത്രങ്ങളുടെ നിർമാണം ഉടൻ ആരംഭിക്കരുതെന്നും നിർമാതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് എതിരായാണ് താര സംഘടന നിലപാടെടുത്തിരിക്കുന്നത്.

Story Highlights amma, producers association

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top