കെയര്‍ഹോം രണ്ടാംഘട്ടം: ഫ്‌ളാറ്റ് സമുച്ചയ നിര്‍മാണം ഉദ്ഘാടനം നാളെ

പ്രളയാനന്തര നവകേരളത്തിന്റെ സൃഷ്ടിക്കായി ആവിഷ്‌കരിച്ച സഹകരണ വകുപ്പിന്റെ പദ്ധതി കെയര്‍ ഹോമിന്റെ രണ്ടാം ഘട്ടത്തിന് നാളെ തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ രാവിലെ 11 മണിക്ക് പദ്ധതിയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കും.
കെയര്‍ ഹോം പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് കീഴില്‍ 2000 വീടുകള്‍ നിര്‍മാണം പൂര്‍ത്തിയാക്കി കൈമാറിയിരുന്നു. ആകെ 2092 വീടുകളാണ് ഒന്നാം ഘട്ടത്തില്‍ നിര്‍മിക്കുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഭൂരഹിത ഭവനരഹിതര്‍ക്കായി 14 ജില്ലകളിലും ഫ്‌ളാറ്റ് സമുച്ചയങ്ങളാണ് നിര്‍മിച്ച് നല്‍കുന്നത്.
തൃശൂര്‍ ജില്ലയില്‍ പഴയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ കുന്നംപുള്ളിയിലെ ഒരു ഏക്കര്‍ ആറ് സെന്റ് സ്ഥലത്ത് ആദ്യ ഫ്‌ളാറ്റിന്റെ ശിലാസ്ഥാപനം മന്ത്രി എ.സി.മൊയ്തീന്‍ നിര്‍വഹിക്കും.
Story Highlights – CareHome Phase 2
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here