സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മലപ്പുറത്ത് കൊവിഡ് ബാധിതന്‍ കുഴഞ്ഞു വീണ് മരിച്ചു

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മരിച്ചത് മലപ്പുറം തിരൂർ പുറത്തൂർ സ്വദേശിയായ അബ്ദുൾ ഖാദറാണ്. 69 വയസായിരുന്നു. മരണശേഷമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ബംഗളൂരുവിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയുന്നതിനിടെ കുഴഞ്ഞുവീണാണ് മരണം. പുറത്തൂരിലെ വീട്ടിലായിരുന്നു നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്.

11ാം തീയതി കുടുംബം സമേതം ബംഗളൂരുവിൽ നിന്ന് എത്തിയതായിരുന്നു അബ്ദുൾ ഖാദർ. പ്രമേഹം ഹൃദ്രോഗം തുടങ്ങിയവയുണ്ടായിരുന്നു. എന്നാൽ എത്തിയ ശേഷവും വലിയ രോഗ ലക്ഷണങ്ങൾ ഇല്ലാതിരുന്നതിനാലാണ് വീട്ടിൽ തന്നെ ക്വാറന്റീനിൽ കഴിഞ്ഞിരുന്നത്. അതേസമയം അബ്ദുൾ ഖാദറെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയെന്ന് ആക്ഷേപമുണ്ട്.

വീട്ടിൽ ക്വാറന്റീനിലിരിക്കുന്നതിനിടെ പനി ബാധിക്കുകയും ആരോഗ്യനില ഗുരുതരമാകുകയുമായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലായിരുന്നു മരണം. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.

Story Highlights covid, covid death

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top