സംസ്ഥാന സർക്കാരിന്റെ നിലപാട് തെറ്റ്; കൊവിഡ് കാലത്തെ സമരങ്ങൾ വിലക്കി ഹൈക്കോടതി

കൊവിഡ് കാലത്തെ സമരങ്ങൾ വിലക്കി ഹൈക്കോടതി. കൊവിഡ് കാലത്തെ സമരം കേന്ദ്ര മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും 10 പേർ ചേർന്ന് സമരം ചെയ്യാമെന്ന സംസ്ഥാന സർക്കാരിൻ്റെ നിലപാട് തെറ്റാണെന്നും ഹൈക്കോടതി പറഞ്ഞു.
ഇന്നലെയാണ് ഇത് സംബന്ധിച്ച ഹർജി ഹൈക്കോടതിയിൽ എത്തിയത്. ഹർജി ഇന്നത്തേക്ക് മാറ്റിയ കോടതി സർക്കാരിൻ്റെ വിശദീകരണവും തേടിയിരുന്നു. തുടർന്ന് ഇന്നാണ് ഹൈക്കോടതി വിഷയത്തിൽ ഉത്തരവിട്ടത്. ഒരു തരത്തിലുള്ള സമരങ്ങളോ പ്രതിഷേധങ്ങളോ പാടില്ല എന്നാണ് ഉത്തരവ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിൻ്റേതാണ് ഉത്തരവ്.
കൊവിഡ് കാലത്തെ സമരവുമായി ബന്ധപ്പെട്ട് സുപ്രിം കോടതി അംഗീകരിച്ച കേന്ദ്ര മാനദണ്ഡങ്ങളുടെ ലംഘനമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഇത് അംഗീകരിക്കാനാവില്ല. വിഷയത്തിൽ സംസ്ഥാന സർക്കാർ നൽകിയ ഇളവും അംഗീകരിക്കാനാവില്ല. പ്രതിഷേധങ്ങൾ ഉണ്ടായാൽ പൂർണ ഉത്തരവാദികൾ ചീഫ് സെക്രട്ടറിയും ഡിജിപിയും ആയിരിക്കും.
Story Highlights – High Court protests covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here