അടൂർ ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടർക്ക് കൊവിഡ്

പത്തനംതിട്ട അടൂർ ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിൽ എത്തിയ രോഗികളിൽ നിന്ന് രോഗം ബാധിച്ചിരിക്കാം എന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. ഡോക്ടറുമായി അടുത്ത് സമ്പർക്കം പുലർത്തിയവരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശം നൽകി.
പത്തനംതിട്ടയിൽ പതിമൂന്ന് കണ്ടെയ്ൻമെന്റ് സോണുകളിൽ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്ക പട്ടിക ഉയരുന്നത് കണക്കിലെടുത്താണ് കൂടുതൽ സ്ഥലങ്ങളെ കണ്ടെയ്ൻമെന്റ് സോണാക്കിയത്. ജൂലൈ 14 മുതൽ ഏഴു ദിവസേയ്ക്കണിത്. തിരുവല്ല മുനിസിപ്പാലിറ്റി, അരുവാപ്പുലം ഗ്രാമപഞ്ചായത്ത്, കൊടുമൺ ഗ്രാമപഞ്ചായത്ത്, കൊടുമൺ ഗ്രാമപഞ്ചായത്ത്, കൊടുമൺ ഗ്രാമപഞ്ചായത്ത്, നാരങ്ങാനം ഗ്രാമപഞ്ചായത്ത്, കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത്, ചെറുകോൽ ഗ്രാമപഞ്ചായത്ത്, ചെറുകോൽ ഗ്രാമപഞ്ചായത്ത്, ചെറുകോൽ ഗ്രാമപഞ്ചായത്ത്, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത്, കടപ്ര ഗ്രാമപഞ്ചായത്ത്, കടപ്ര ഗ്രാമപഞ്ചായത്ത് എന്നിവയാണ് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.
കണ്ടെയ്ൻമെന്റ് സോണുകളിൽ ജനങ്ങൾ വീടുകളിൽ തന്നെ തുടരേണ്ടതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ വീടുകളിൽ നിന്ന് പുറത്തുപോകാൻ അനുവദിക്കുകയുളളു. മെഡിക്കൽ അത്യാഹിതങ്ങൾക്കും അവശ്യവസ്തുക്കളുടെ സേവനത്തിനും വിതരണത്തിനുമല്ലാതെ കണ്ടെയ്ൻമെന്റ് സോണിൽ നിന്നു പുറത്തേക്കു പോകുവാനോ അകത്തേക്ക് പ്രവേശിക്കുവാനോ അനുവദിക്കുന്നതല്ല.
കണ്ടെയ്ൻമെന്റ് സോണുകളിൽ ഏഴു ദിവസത്തേക്ക് പൊതുഗതാഗത സേവനങ്ങൾ അനുവദിക്കില്ലെന്നും കളക്ടർ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here