പാലത്തായി പീഡനക്കേസിൽ പദ്മരാജന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

palathayi

കണ്ണൂർ പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ കുനിയിൽ പത്മരാജന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കേസിൽ ഭാഗിക കുറ്റപത്രം നൽകിയിരുന്നു. ജാമ്യഹർജി പരിഗണിക്കുന്നത് തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ്.

കേസിൽ ക്രൈംബ്രാഞ്ച് ഇന്നലെയാണ് കുറ്റപത്രം സമർപ്പിച്ചത്. ബിജെപി നേതാവായ അധ്യാപകൻ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ ജുവനൈൽ ജസ്റ്റിസ് ആക്റ്റ്, ഇന്ത്യൻ ശിക്ഷാനിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഭാഗിക കുറ്റപത്രം തയ്യാറാക്കിയത്. പീഡനം തെളിയിക്കാൻ തുടരന്വേഷണം വേണമെന്നും കുറ്റപത്രത്തിൽ പറയുന്നു.

Read Also : ‘ഉപ്പയില്ലാത്ത കൊച്ചു പെൺകുട്ടിക്ക് നീതി വേണം’; മന്ത്രി കെകെ ശൈലജയോട് അപേക്ഷയുമായി വിടി ബൽറാം

പാലത്തായിയിൽ നാലാം ക്ലാസുകാരിയെ ബിജെപി നേതാവായ അധ്യാപകൻ പീഡിപ്പിച്ചെന്ന കേസിൽ പോക്‌സോ വകുപ്പ് ചുമത്താതെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. തലശേരി പ്രത്യേക പോക്‌സോ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്റ്റിലെ 75, 82 വകുപ്പുകളാണ് നിലവിൽ ചുമത്തിയിട്ടുള്ളത്. പ്രതിയെ അറസ്റ്റ് ചെയ്ത് 90 ദിവസം തികയുന്ന സാഹചര്യത്തിലാണ് കുറ്റപത്രം സമർപ്പിച്ചത്. അധ്യാപകനായ പത്മരാജൻ പെൺകുട്ടിയെ മർദിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. അഞ്ച് കുട്ടികളെ അധ്യാപകൻ മർദിച്ചതായാണ് കണ്ടെത്തൽ. കുട്ടിയെ പ്രതി ലൈംഗികമായി ഉപദ്രവിച്ചോ എന്നറിയാൻ കൂടുതൽ പരിശോധന വേണമെന്നും കുട്ടിയുടെ മൊഴിയിൽ വൈരുധ്യം ഉണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. പെൺകുട്ടിയെ കൂടുതൽ കൗൺസിലിംഗിന് വിധേയമാക്കിയ ശേഷം മൊഴിയെടുക്കണമെന്നാണ്.

അന്വേഷണ സംഘത്തിന്റെ ആവശ്യം. കൊവിഡ് സാഹചര്യം കാരണം ഫോറൻസിക് പരിശോധന ഫലം ഇതുവരെ ലഭ്യമായിട്ടില്ല. ഈ പരിശോധനകൾ പൂർത്തിയായ ശേഷം പൂർണമായ കുറ്റപത്രം സമർപ്പിക്കും. കേസിൽ പോക്‌സോ നിയമപ്രകാരമുളള അന്വേഷണം തുടരുമെന്ന് ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്ത് അറിയിച്ചു.

Story Highlights palathayi child abuse case, bail plea

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top