Advertisement

പ്ലസ് ടു സർട്ടിഫിക്കറ്റിൽ ഇനി വിദ്യാർത്ഥിയുടെ ഫോട്ടോയും മാതാപിതാക്കളുടെ പേരും; പുനർമൂല്യനിർണയത്തിന് 21 വരെ അപേക്ഷിക്കാം

July 15, 2020
Google News 1 minute Read
student

പ്ലസ് ടു സർട്ടിഫിക്കറ്റിൽ വിദ്യാർത്ഥിയുടെ ഫോട്ടോയും ജനന തിയതിയും മാതാപിതാക്കളുടെ പേരും ഉൾപ്പെടുത്തും. പ്ലസ് ടു പരീക്ഷ ഫലപ്രഖ്യാപനത്തിനിടെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥാണ് ഇക്കാര്യം പറഞ്ഞത്. പരീക്ഷയുടെ പുനർമൂല്യനിർണയത്തിനായി ഈ മാസം 21 വരെ അപേക്ഷിക്കാം. പ്ലസ് വൺ പരീക്ഷാ മൂല്യനിർണയം പൂർത്തിയായതായി മന്ത്രി അറിയിച്ചു. ഈ മാസം തന്നെ ഫലം വരുമെന്നും മന്ത്രി.

സംസ്ഥാനത്തെ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചത് ഇന്ന് ഉച്ചയോട് കൂടിയാണ്. 85.13 ആണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വർഷം ഇത് 84.33 ആയിരുന്നു. പരീക്ഷ എഴുതിയ 3,75655 പേരിൽ 3,19782 പേർ ഉപരിപഠനത്തിന് അർഹത നേടി.

Read Also : മമ്മൂട്ടി ആരാധകരുടെ കരുതല്‍; ഓസ്‌ട്രേലിയൻ മലയാളികൾക്കായി ചാർട്ടർ വിമാനം

ഏറ്റവും കൂടുതൽ വിജയശതമാനം രേഖപ്പെടുത്തിയത് എറണാകുളം ജില്ലയിലാണ്. 89.02 ആണ് എറണാകുളം ജില്ലയിലെ വിജയശതമാനം. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിജയം കോഴിക്കോട് ജില്ലയ്ക്കായിരുന്നു. കഴിഞ്ഞ വർഷം ഏറ്റവും കുറഞ്ഞ വിജയശതമാനം പത്തനംതിട്ടയിൽ ആയിരുന്നെങ്കിൽ ഇത്തവണ കാസർഗോഡ് ജില്ലയിലാണ്.

കാസർഗോഡ് 78.68 ആണ് വിജയശതമാനം. ഇത്തവണ നൂറ് ശതമാനം വിജയം കരസ്ഥമാക്കിയത് 114 സ്‌കൂളുകളാണ്. കഴിഞ്ഞ വർഷം ഇത് 79 ആയിരുന്നു. ഇത്തവണത്തെ സയൻസ് വിഭാഗം വിജയശതമാനം 88.62 ആണ്. ഹ്യുമാനിറ്റീസ് വിഭാഗം 77.76 ഉം കൊമേഴ്‌സ് വിഭാഗം 84.52 ഉം ശതമാനം വിജയം സ്വന്തമാക്കി.

Story Highlights plus two certificate kerala syllabus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here