Advertisement

കെയര്‍ ഹോം പദ്ധതി രണ്ടാം ഘട്ടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

July 16, 2020
2 minutes Read

പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സഹകരണ സംഘങ്ങളുടെ സഹായത്തോടെ വീട് നിര്‍മിച്ചു നല്‍കുന്നതിന് സഹകരണ വകുപ്പ് ആവിഷ്‌ക്കരിച്ച കെയര്‍ ഹോം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു.

ഒന്നാംഘട്ടത്തില്‍ തീരുമാനിച്ച 2000 വീടുകള്‍ സമയബന്ധിതമായി തന്നെ ഗുണഭോക്താക്കള്‍ക്ക് കൈമാറിയിരുന്നു. സുരക്ഷിതത്വം, സ്വകാര്യത, ശുചിത്വം, കുട്ടികള്‍ക്കുള്ള പഠനസൗകര്യം തുടങ്ങിയവ കെയര്‍ഹോം വീടുകളുടെ പ്രത്യേകതയാണ്. ഒന്നാംഘട്ടം പൂര്‍ത്തിയായ ശേഷവും ചില ജില്ലകളില്‍ നിന്ന് അധിക ആവശ്യങ്ങള്‍ വന്നു. അതിന്റെ ഭാഗമായി 92 വീടുകള്‍ കൂടി നിര്‍മിക്കാന്‍ സഹകരണ വകുപ്പ് തീരുമാനിച്ചു. അവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നുവരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഭൂരഹിത-ഭവനരഹിതര്‍ക്കായുള്ള ഫ്‌ളാറ്റുകളുടെ നിര്‍മാണമാണ് ഈ ഘട്ടത്തിലുള്ളത്. 14 ജില്ലകളിലും സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. തൃശൂര്‍ ജില്ലയിലെ പഴയന്നൂരില്‍ ഫ്‌ളാറ്റ് സമുച്ചയം നിര്‍മിച്ചാണ് ഈ ഘട്ടത്തിന് തുടക്കമിടുന്നത്. ഓരോ കോംപ്ലക്‌സിലും 450 മുതല്‍ 500 വരെ സ്‌ക്വയര്‍ ഫീറ്റ് വീസ്തീര്‍ണമുള്ള, 30 മുതല്‍ 40 വരെ ഭവനങ്ങള്‍ ഉണ്ടാകും. കൂടാതെ പ്രദേശത്തിന്റെ പ്രത്യേകതയനുസരിച്ച് കുട്ടികളുടെ കളിസ്ഥലം, അങ്കണവാടി, മീറ്റിങ് ഹാള്‍, വായനശാല, മാലിന്യസംസ്‌ക്കരണ സൗകര്യം, പാര്‍ക്കിംഗ് സൗകര്യം എന്നിവയും ഒരുക്കും. സംസ്ഥാനത്തെ സഹകരണ മേഖല കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്തുണയാണ് നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights CM inaugurated the second phase of the care home project

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top