Advertisement

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച കൊല്ലം സ്വദേശി മരിച്ചു

July 16, 2020
Google News 1 minute Read
thiruvanathapuram medical college

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച കൊല്ലം സ്വദേശി മരിച്ചു.
കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന കൊല്ലം സ്വദേശിയാണ് മരിച്ചത്. ആത്മഹത്യ ശ്രമത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരുന്നു. കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന രോഗികള്‍ മുന്‍പും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

ഒരു മാസം മുന്‍പ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കൊവിഡ് രോഗികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം വിവാദമായിരുന്നു. കൊവിഡ് സംശയിച്ച് പ്രവേശിപ്പിച്ച നെടുമങ്ങാട് സ്വദേശി മുരുകേശനും കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആനാട് കുളക്കി സ്വദേശി ഉണ്ണിയുമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇരുവരും പിന്നീട് മരിച്ചിരുന്നു.

Story Highlights thiruvanathapuram medical college , Kollam, suicide, died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here