സർക്കാർ ഭൂമിയിൽ കൃഷി ചെയ്‌തെന്നാരോപിച്ച് പൊലീസ് അതിക്രമം; ദളിത് ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

മധ്യപ്രദേശിൽ ദളിത് ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. സർക്കാർ ഭൂമിയിൽ കൃഷി ചെയ്‌തെന്നാരോപിച്ച് പൊലീസ് വിള നശിപ്പിച്ചതിൽ മനംനൊന്താണ് ദമ്പതികളായ രാംകുമാർ അഹിർവാർ (37) സാവിത്രി അഹിർവാർ (35) എന്നിവർ ആത്മഹത്യക്ക് ശ്രമിച്ചത്. കൃഷിക്ക് കൊണ്ടുവന്ന വിഷം ഇരുവരും കഴിക്കുകയായിരുന്നു.

Read Also :കോൺഗ്രസ് വാതിൽ തുറന്നു തന്നെ; പ്രതികരിക്കാതെ സച്ചിൻ പൈലറ്റ്

സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഗുണയിലെ സ്ഥലത്തായിരുന്നു രാംകുമാർ കൃഷി ചെയ്തിരുന്നത്. സ്ഥലത്ത് മോഡൽ കോളജ് സ്ഥാപിക്കാൻ ഗുണ ജില്ലാ ഭരണകൂടം ഉത്തരവിട്ടിരുന്നു. സ്ഥലം ഒഴിപ്പിക്കാൻ മുൻപ് ശ്രമം നടന്നിരുന്നെങ്കിലും കർഷകരുടെ പ്രതിഷേധത്തെ തുടർന്ന് പരാജയപ്പെട്ടു.

ചൊവ്വാഴ്ച തഹസിൽദാറുടെ നേതൃത്വത്തിലുള്ള സംഘമെത്തി കർഷകരോട് സ്ഥലം ഒഴിയാൻ ആവശ്യപ്പെട്ടു. എന്നാൽ കർഷകർ തയ്യാറായില്ല. പ്രതിഷേധിച്ച കർഷകർക്ക് നേരെ പൊലീസ് അതിക്രമം അഴിച്ചുവിട്ടു. വിളകൾ പൊലീസ് നശിപ്പിക്കുകയും ചെയ്തു. കൈയേറിയ സ്ഥലങ്ങൾ ജെസിബി ഉപയോഗിച്ച് നിരത്തുന്നതിനിടെയാണ് കർഷകർ കീടനാശിനി കഴിച്ചത്. കുട്ടികളും സ്ഥലത്ത് ഉണ്ടായിരുന്നു. സംഭവത്തിൽ ഉന്നത തല അന്വേഷണത്തിന് മധ്യപ്രദേശ് സർക്കാർ ഉത്തരവിട്ടു.

Story Highlights Dalit, Suicide attempt

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top