എറണാകുളത്ത് ഇന്ന് 57 പേർക്ക് കൊവിഡ്; 51പേർക്കും സമ്പർക്കത്തിലൂടെ

എറണാകുളത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച 57 പേരിൽ 47 51പേർക്കും രോഗബാധ ഉണ്ടായത് സമ്പർക്കത്തിലൂടെ. തീരദേശ മേഖലയായ ചെല്ലാനത്തും ആലുവയിലും സമ്പർക്കവ്യാപനം കൂടി. ചെല്ലാനം ക്ലസ്റ്ററിൽ ഇന്ന് 25 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ആലുവ ക്ലസ്റ്ററിൽ 15 പേർക്ക് രോഗം സ്ഥിരീകരിച്ചതും സമ്പർക്കത്തിലൂടെയാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 3 5 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. ജില്ലയിലെ ആശുപത്രികളിൽ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 528 ആയി. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ജില്ലയിലെ കോവിഡ് പരിശോധന വർധിപ്പിച്ചിട്ടുണ്ട്. ദിവസേന ശരാശരി 1200 പരിശോധനകൾ നടത്താനാണ് തീരുമാനം.
ജില്ലയിൽ ഇന്നലെ മൂന്ന് സ്ഥലങ്ങൾ കൂടി കണ്ടെയിന്മെൻ്റ് സോണുകളായി.
Story Highlights – ernakulam covid update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here