Advertisement

തൊണ്ട വേദനയുമായി ആശുപത്രിയിൽ പോയി; ഡോക്ടർ തൊണ്ടയിൽ കണ്ടെത്തിയത് ജീവനുള്ള പുഴുവിനെ

July 16, 2020
Google News 2 minutes Read
Japanese woman goes to doctor for sore throat find live worm

തൊണ്ട വേദനയുമായി ആശുപത്രിയിലെത്തിയ യുവിതയുടെ ടോൺസിലിൽ ഡോക്ടർമാർ കണ്ടെത്തിയത് ജീവനുള്ള പുഴുവിനെ. ജപ്പാനിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ദി അമേരിക്കൻ സൊസൈറ്റി ഓഫ് ട്രോപ്പിക്കൽ മെഡിസിൻ ആന്റ് ഹൈജീനിൽ പ്രസിദ്ധീകരിച്ച കേസ് സ്റ്റഡിയിലാണ് ഈ സംഭവം വിവരിച്ചിരിക്കുന്നത്. കടുത്ത തൊണ്ട വേദനും തൊണ്ടയിൽ അനുഭവപ്പെട്ട അസ്വസ്ഥതയെയും തുടർന്നാണ് യുവതി ഡോക്ടറെ കാണാൻ എത്തിയത്. സഷിമി എന്ന ജാപ്പനീസ് ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് വേദനയും അസ്വസ്ഥതയും അനുഭവപ്പെടുന്നത്.

പരിശോധനയിലാണ് ഡോക്ടർമാർ ആ ഞെട്ടിക്കുന്ന കാര്യം കണ്ടെത്തുന്നത്. യുവതിയുടെ തൊണ്ടയിൽ ചലിക്കുന്ന പുഴുവിനെ കണ്ടെത്തുകയായിരുന്നു. ട്വീസേഴ്‌സ് ഉപയോഗിച്ച് ഡോക്ടർമാർ പുഴുവിനെ നീക്കം ചെയ്തു.

Read Also : നല്ല മൊരിഞ്ഞ ചിലന്തി, വറുത്ത എലി, വേവിക്കാത്ത നീരാളി. ഞെട്ടണ്ട, മെനു തന്നെ!!

ഒന്നര ഇഞ്ച് നീളവും ഒരു മില്ലി മീറ്റർ വീതയുമുള്ള പുഴുവിനെയാണ് തൊണ്ടയിൽ നിന്ന് പുറത്തെടുത്തത്. യുവതിയുടെ വലത്തെ ടോൺസിലിന് അകത്തായിരുന്നു പുഴു ഉണ്ടായിരുന്നത്. പുഴുവിന്റെ ഡിഎൻഎ പരിശോധനയ്ക്ക് പിന്നാലെ ഇത് സ്യൂഡോതെരനോവ അസറസ് ഇനത്തിൽപ്പെട്ട പരോപജീവിയാണെന്ന് കണ്ടെത്തി. സുഷി, സഷിമി പോലുള്ള വേവിക്കാത്ത ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന ലാർവ ഭക്ഷിക്കുന്നതിലൂടെ ഇത്തരം പരോപജീവികൾ മനുഷ്യരിൽ എത്താമെന്ന് ഡോക്ടർമാർ പറയുന്നു.

ജപ്പാൻ, വടക്കൻ പസിഫിക്ക് രാജ്യങ്ങൾ, ദക്ഷിണ അമേരിക്ക, നെതർലാൻഡസ് എന്നീ രാജ്യങ്ങളിൽ നിന്നായി 700 ലേറെ ഇത്തരം കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.

Story Highlights Japanese woman goes to doctor for sore throat find live worm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here