കൂടത്തായി കേസിലെ വിചാരണ അട്ടിമറിക്കാൻ ഗൂഢനീക്കം; പിന്നിൽ സർക്കാർ പ്ലീഡർമാരും അഭിഭാഷകരും

കൂടത്തായി കൊലപാതക പരമ്പരയുടെ വിചാരണ അട്ടിമറിക്കാൻ നീക്കം. അന്വേഷണത്തിന് മേൽനോട്ടം വഹിച്ച എസ് പി കെ ജി സൈമണാണ് ഇത് സംബന്ധിച്ച രഹസ്യ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. റിപ്പോർട്ട് മേലുദ്യോഗസ്ഥർക്ക് കൈമാറി.
അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണം വിചാരണയെ ബാധിച്ചേക്കാമെന്നാണ് റിപ്പോർട്ടിലുള്ളത്. ഗൂഢാലോചനയ്ക്ക് പിന്നിൽ സർക്കാർ പ്ലീഡർമാരും അഭിഭാഷകരുമാണെന്നും റിപ്പോർട്ടിലുണ്ട്. കോഴിക്കോട്ടെ ചില അഭിഭാഷകരുടെ നേതൃത്വത്തിൽ രഹസ്യ യോഗം ചേർന്നു. ഇവരാണ് വ്യാജ പ്രചാരണത്തിന് പിന്നിൽ. ഈ യോഗത്തിൽ സർക്കാർ അഭിഭാഷകരും പങ്കെടുത്തെന്നും റിപ്പോർട്ടിൽ പറയുന്നു.
Read Also :കൂടത്തായി കൊലക്കേസ് പ്രതി ജോളി ജയിലില്‍ മൊബൈല്‍ ഉപയോഗിച്ചെന്ന പരാതിയില്‍ അന്വേഷണം
കൂടത്തായി കൊലപാതക പരമ്പരയുടെ ചുരുളഴിച്ചത് കെ ജി സൈമൺന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമായിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തെ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിന് ശേഷവും അദ്ദേഹം കൂടത്തായി അന്വേഷണത്തിന് മേൽനോട്ടം വഹിച്ചതിന്റെ പേരിൽ പല കോണിൽ നിന്നും ആരോപണം ഉയർന്നിരുന്നു. ചിലരെ പ്രതിപ്പട്ടികയിൽ നിന്ന് മനഃപൂർവം ഒഴിവാക്കാൻ ശ്രമം നടന്നുവെന്നും പ്രചരിച്ചു. കേസുമായി ബന്ധപ്പെട്ട വ്യാജപ്രചാരണം അട്ടിമറിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Story Highlights – Koodathayi murder case, Jolly joseph, K G Saimon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here