കഴിഞ്ഞ ദിവസം മരിച്ച കണ്ണൂർ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു

കഴിഞ്ഞ ദിവസം മരിച്ച കണ്ണൂർ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 35 ആയി.
കഴിഞ്ഞ ദിവസം മരിച്ച കണ്ണൂർ കരിയാട് സ്വദേശി സലീഖിന്റെ സ്രവ പരിശോധനാ ഫലമാണ് നിലവിൽ പോസിറ്റീവായിരിക്കുന്നത്. ഇക്കഴിഞ്ഞ പതിമൂന്നാം തിയതിയാണ് സലീഖ് മരിച്ചത്.
മെയ് അവസാനം അഹമ്മദാബാദിൽ നിന്നെത്തിയ സലീഖ് നിരീക്ഷണത്തിൽ തുടരുകയായിരുന്നു. അതിനിടെയാണ് മരണം സംഭവിക്കുന്നത്. നിരീക്ഷണ കാലാവധി കഴിഞ്ഞ രോഗലക്ഷണം ഉണ്ടായിട്ടും ആരോഗ്യ വിഭാഗത്തെ അറിയിക്കാതെ അടുത്ത ബന്ധുവഴി ഒരു സ്വകാര്യ ഹോമിയോ ഡോക്ടറുടെ അടുക്കൽ ചികിത്സ തേടിയെന്ന് റിപ്പോർട്ടുണ്ട്. സലീഖിന് ശീസ്ത്രീയ ചികിത്സ ലഭിക്കാത്തതാണ് മരണകാരണമെന്ന് നാട്ടുകാരും ആരോപിക്കുന്നു.
Read Also : ഇന്ത്യയിൽ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് 606 പേർ
മൃതദേഹ പരിശോധന പൂർത്തിയാക്കിയ ശേഷം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം മൃതദേഹം പെരിങ്ങത്തൂർ ജുമ മസ്ജിദിൽ സംസ്‌കരിച്ചു.
Story Highlights – kannur 35 year old dies of covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here