കേരളത്തിലെ ആദ്യ വനിത എക്‌സസൈസ് ഇൻസ്‌പെക്ടർ ചുമതലയേറ്റു

കേരളത്തിലെ ആദ്യ വനിത എക്‌സൈസ് സബ് ഇൻസ്‌പെക്ടർ തിരൂർ എക്‌സൈസ് സർക്കിൾ ഓഫീസിൽ ചുമതലയേറ്റു. ഷൊർണൂർ സ്വദേശി സജിതയാണ് സ്ത്രീകൾക്ക് എക്‌സൈസ് ഇൻസ്‌പെക്ടർമാരാവാമെന്ന സർക്കാർ ഉത്തരവിന് ശേഷം ഈ പദവിയിലെത്തുന്ന ആദ്യ വനിത.
ഇതോടെ സംസ്ഥാനത്തെ എക്‌സൈസ് ഇൻസ്‌പെക്ടർ പദവിയിൽ സ്ത്രീകൾ സ്ഥാനമുറപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്. 2014ൽ സിവിൽ എക്‌സൈസ് ഓഫിസറായി സർവീസിൽ കയറിയ സജിത വകുപ്പുതല പരീക്ഷയെഴുതി വിജയിച്ച് ഇൻസ്‌പെക്ടർ പദവിയിലെത്തുന്ന പ്രഥമ വനിതയാണ്.
2016 ലാണ് വനിതകൾക്കും എക്‌സൈസ് ഇൻസ്‌പെക്ടർ ആകാമെന്ന സർക്കാർ തീരുമാനം വരുന്നത്. ആദ്യ നേട്ടത്തിൽ ഏറെ സന്തോഷമുണ്ടെന്ന ചുമതലയേറ്റ ശേഷം സജിത പറഞ്ഞു. തൃശൂർ ജില്ലയിലെ സിവിൽ എക്‌സൈസ് ഓഫിസറായിരുന്നു സജിത. ഷൊർണ്ണൂർ ചുഡുവാലത്തൂർ സ്വദേശി കെ ജി അജിയാണ് ഭർത്താവ്. മകൾ ഇന്ദു ഏഴാം ക്ലാസുകാരിയാണ്.
Story Highlights – first woman excise inspector joined
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here