‘ മുഹമ്മദ് ദ മെസഞ്ചര്‍ ഓഫ് ഗോഡ് ‘ റിലീസ് തടയണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി

Muhammad the Messenger of God

മുഹമ്മദ് ദ മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന് സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് കേന്ദ്രത്തിന് കത്തയച്ചു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ കുട്ടിക്കാലം ചിത്രീകരിച്ച് വിവാദമായ സിനിമയാണ് മുഹമ്മദ് ദ മെസഞ്ചര്‍ ഓഫ് ഗോഡ്. ഈ മാസം 21 ന് സിനിമയുടെ ഡിജിറ്റല്‍ റിലീസ് തീരുമാനിച്ച സാഹചര്യത്തിലാണ് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചത്.

Read Also : കൊവിഡ് നിയന്ത്രണം: കൊല്ലം ജില്ലയില്‍ 61 ഇടങ്ങളിലെ ചന്തകള്‍ അടച്ചു

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുസ്‌ലിം സംഘടനയായ റാസ അക്കാദമിയുടെ ആവശ്യപ്രകാരമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചത്. മുഹമ്മദ് നബിയുടെ 13 വയസുവരെയുള്ള ജീവിത കഥകളെ ആസ്പദമാക്കി
ഇറാാനിയന്‍ സംവിധായകനായ മജീദ് മജീദി സംവിധാനം ചെയ്ത ചിത്രമാണ് മുഹമ്മദ് ദ മെസഞ്ചര്‍ ഓഫ് ഗോഡ്.
2015ലാണ് ഈ സിനിമ പുറത്തിറങ്ങിയത്. എ.ആര്‍. റഹ്മാനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചത്. സിനിമ ഇറങ്ങിയപ്പോള്‍തന്നെ നിരോധിക്കണമെന്നാവശ്യപ്പെട്ട് റാസ അക്കാദമി രംഗത്ത് വന്നിരുന്നു. മാജിദ് മജീദിക്കും റഹ്മാനുമെതിരെ റാസ അക്കാദമി ഇറക്കിയ ഫത്്വയും വിവാദമായിരുന്നു. ഇതിനെതിരെ വന്‍ പ്രതിഷേധമാണുയര്‍ന്നത്.

Story Highlights Maharashtra Home Minister seeks ban on release of ‘Muhammad the Messenger of God’

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top