അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയ യുവതി ലിഫ്റ്റിൽ സഞ്ചരിച്ചു; ചൈനയിൽ കൊവിഡ് പകർന്നത് 71 പേർക്ക്

Woman COVID-19 Elevator

ലിഫ്റ്റിൽ സഞ്ചരിച്ച യുവതി കൊവിഡ് പകർന്നു നൽകിയത് 71 പേർക്ക്. ചൈനയിലെ ഹെയ്ലോങ്‌ജങ് പ്രവിശ്യയിലാണ് സംഭവം. മാർച്ച് 19ന് അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയ യുവതിയാണ് ഒരു ലിഫ്റ്റ് യാത്ര കൊണ്ട് 71 പേരുടെ രോഗദാതാവായത്. യുവതിയുടെ പേരുവിവരങ്ങൾ അധികൃതർ പുറത്തു വിട്ടിട്ടില്ല.

Read Also : ‘കൊവിഡ് വെറും തട്ടിപ്പ്’; ആവർത്തിച്ച് അവകാശപ്പെട്ട യുവാവ് കൊവിഡ് ബാധയെ തുടർന്ന് മരണപ്പെട്ടു

മാർച്ച് 11 വരെ പ്രദേശത്ത് ഒരു കൊവിഡ് കേസ് പോലും ഉണ്ടായിരുന്നില്ല. എന്നാൽ അതിനു ശേഷം ചില കേസുകൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങി. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത് തെളിഞ്ഞത്. യുവതിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ആരും ഉൾപ്പെട്ടിരുന്നില്ലെങ്കിലും ഇവർ സഞ്ചരിച്ച ലിഫ്റ്റ് വഴി രോഗം പകരുകയായിരുന്നു.

മാർച്ച് 19ന് അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയ യുവതിക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. എങ്കിലും 14 ദിവസത്തെ ക്വാറൻ്റീനിൽ കഴിയണമെന്ന് അധികൃതർ യുവതിയോട് നിർദ്ദേശിച്ചു. ഇതിനു ശേഷമാണ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാൻ തുടങ്ങിയത്. ആദ്യം താഴെ നിലയിൽ താമസിക്കുന്ന ഒരു സ്ത്രീയുടെ കാമുകനും ഇയാളിൽ നിന്ന് മറ്റ് മൂന്നു പേർക്കും രോഗബാധ പകരുകയുമായിരുന്നു.

Read Also : രോഗം ഇല്ലെന്നുറപ്പാക്കി മത്സ്യബന്ധനത്തിനു പോയി; 35 ദിവസത്തിനു ശേഷം മടങ്ങിയെത്തിയ 57 മത്സ്യത്തൊഴിലാളികൾക്ക് കൊവിഡ്: ഞെട്ടൽ

ചൈനയിൽ കൊവിഡ് കേസുകൾ ഗണ്യമായി കുറയുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒറ്റയക്ക കേസുകൾ മാത്രമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെ ഒരാൾക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്. ആകെ 83612 പേർക്കാണ് രാജ്യത്ത് കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തു. 78719 പേർ രോഗമുക്തരായപ്പോൾ 4634 പേർ മരണപ്പെട്ടു.

Story Highlights One Woman In China Infected 71 People With COVID-19 After A Single Elevator Trip

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top