കൊവിഡ് കേസ് ഉയരുമ്പോൾ എല്ലാം ‘ദൈവ’ത്തിന് വിട്ട് കർണാടക ആരോഗ്യമന്ത്രി

കർണാടകയിൽ കൊവിഡ് കേസ് ഉയരുമ്പോൾ എല്ലാം ‘ദൈവ’ത്തിന് വിട്ട് ആരോഗ്യമന്ത്രി ബി ശ്രീരാമലു. ദൈവത്തിന് മാത്രമേ ഇനി തങ്ങളെ രക്ഷിക്കാൻ കഴിയൂ എന്നാണ് ശ്രീരാമലു അഭിപ്രായപ്പെട്ടത്. കൊവിഡ് വ്യാപനം തടയാൻ സാധിക്കുന്നില്ലെന്നും തങ്ങളുടെ കൈയിൽ ഒതുങ്ങുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കർണാകടയിൽ സ്ഥിതി രൂക്ഷമായി തുടരുകയാണ്. ഇതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. കൊവിഡ് നിയന്ത്രണം കൈവിട്ട അവസ്ഥയിലാണെന്നാണ് മന്ത്രി പറയുന്നത്. ജില്ലാ ഭരണകൂടത്തിന് കൂടുതൽ ഒന്നും ചെയ്യാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക വ്യാപകമായി കൊവിഡ് കേസുകൾ ഉയരുകയാണ്. വൈറസിന് പാവപ്പെട്ടവരെന്നോ, പണക്കാരെന്നോ, ജാതിയോ, മതമോ ഇല്ല. ദിവസവും കൊവിഡ് കേസുകൾ വർധിക്കുകയാണ്. ആർക്കാണ് ഇതിനെ തടയാൻ സാധിക്കുക? ഇനി ദൈവത്തിന് മാത്രമാണ് തങ്ങളെ രക്ഷിക്കാൻ സാധിക്കൂ എന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇതുവരെ 47,253 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച മാത്രം 3,176 പേർക്ക് കൊവിഡ് കണ്ടെത്തി. 842 പേർ ഇതുവരെ മരിച്ചു. പതിനേഴായിരത്തിലധികം പേർ രോഗമുക്തി നേടി.
Story Highlights – Karnataka, Health minister, B Sriramalu, Covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here