Advertisement

ഇന്നത്തെ പ്രധാനവാർത്തകൾ (16-07-2020)

July 16, 2020
1 minute Read

എം ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്‌തേക്കും

മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്‌തേക്കും. സ്വർണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് സർക്കാർ തല അന്വേഷണത്തിന്റെ റിപ്പോർട്ട് കിട്ടിയാൽ ഉടൻ ഇത് സംബന്ധിച്ച് ഉത്തരവ് ഇറങ്ങുമെന്നാണ് വിവരം.

സ്വർണക്കടത്ത്; അന്വേഷണം അരുൺ ബാലചന്ദ്രനിലേക്കും

തിരുവനന്തപുരം സ്വർണക്കടത്ത് കേസ് അന്വേഷണം മുൻ ഐടി ഫെല്ലോ ഉദ്യോഗസ്ഥൻ അരുൺ ബാലചന്ദ്രനിലേക്കും. അരുൺ ബാലചന്ദ്രനെ ചോദ്യം ചെയ്യാൻ കസ്റ്റംസും എൻഐഎയും തീരുമാനിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച കൊല്ലം സ്വദേശി മരിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച കൊല്ലം സ്വദേശി മരിച്ചു.
കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന കൊല്ലം സ്വദേശിയാണ് മരിച്ചത്.

കഴിഞ്ഞ ദിവസം മരിച്ച കണ്ണൂർ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു

കഴിഞ്ഞ ദിവസം മരിച്ച കണ്ണൂർ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 35 ആയി.

കൂടത്തായി കേസിലെ വിചാരണ അട്ടിമറിക്കാൻ ഗൂഢനീക്കം; പിന്നിൽ സർക്കാർ പ്ലീഡർമാരും അഭിഭാഷകരും

കൂടത്തായി കൊലപാതക പരമ്പരയുടെ വിചാരണ അട്ടിമറിക്കാൻ നീക്കം. അന്വേഷണത്തിന് മേൽനോട്ടം വഹിച്ച എസ് പി കെ ജി സൈമണാണ് ഇത് സംബന്ധിച്ച രഹസ്യ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

സർവീസ് നടത്താൻ വിസമ്മതിച്ചു; 12 കെഎസ്ആർടിസി കണ്ടക്ടർമാർക്ക് സസ്‌പെൻഷൻ

സർവീസ് നടത്താൻ വിസമ്മതിച്ച 12 കണ്ടക്ടർമാരെ കെഎസ്ആർടിസി സസ്‌പെൻഡ് ചെയ്തു. കോട്ടയം ഈരാറ്റുപേട്ട ഡിപ്പോയിലെ കണ്ടക്ടർമാരെയാണ് സസ്‌പെൻഡ് ചെയ്തത്.

Story Highlights News Round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top