Advertisement

പാലക്കാട് ആത്മഹത്യ ചെയ്ത കുനിശേരി സ്വദേശി ഉൾപ്പെടെ 31 പേർക്ക് കൊവിഡ്

July 17, 2020
Google News 1 minute Read
corona india

പാലക്കാട് നിരീക്ഷണത്തിൽ കഴിയവേ ആത്മഹത്യ ചെയ്ത കുനിശേരി സ്വദേശി ഉൾപ്പെടെ 31 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം കണ്ടെത്തിയവരിൽ നാല് വയസുകാരിയും ഉൾപ്പെടുന്നു. യുഎഇയിൽ നിന്നെത്തിയവരാണ് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതലും.

ജില്ലയിൽ നടത്തിയ ആന്റിജൻ ടെസ്റ്റിലൂടെ നാല് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഒരാൾക്ക് രോഗബാധ ഉണ്ടായ ഉറവിടം വ്യക്തമല്ല. സൗദിയിൽ നിന്നുവന്ന് നിരീക്ഷണത്തിൽ കഴിയവേ ജൂലൈ 14നാണ് കുനിശേരി സ്വദേശി ആത്മഹത്യ ചെയ്തത്. മരണശേഷം സാമ്പിൾ പരിശോധനയ്ക്ക് അയയ്ക്കുകയും ഇന്ന് രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.

Read Also :എറണാകുളത്ത് ഇന്ന് 115 പേർക്ക് കൊവിഡ്; 84 പേർക്കും രോഗബാധ സമ്പർക്കത്തിലൂടെ

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും വന്നവരുടെ കണക്ക് ചുവടെ

*ഖത്തർ
കൊപ്പം സ്വദേശി (19 പുരുഷൻ)
പട്ടാമ്പി സ്വദേശികൾ (34, 29 പുരുഷന്മാർ)

*യുഎഇ
പട്ടിത്തറ സ്വദേശി (36 പുരുഷൻ)
പട്ടാമ്പി സ്വദേശികൾ (49, 22 സ്ത്രീകൾ, 4 പെൺകുട്ടി, 62, 40 പുരുഷന്മാർ)
കിഴക്കഞ്ചേരി സ്വദേശി (28 പുരുഷൻ)
ചിറ്റിലഞ്ചേരി സ്വദേശി (30 പുരുഷൻ)
തിരുവേഗപ്പുറ സ്വദേശി (35, 55 പുരുഷൻ)
വിളയൂർ സ്വദേശി (47, 41 പുരുഷൻ)
ഓങ്ങല്ലൂർ സ്വദേശി (41 പുരുഷൻ)
കുലുക്കല്ലൂർ സ്വദേശി (24 പുരുഷൻ)
ചാലിശേരി സ്വദേശി (29 പുരുഷൻ)

*തമിഴ്‌നാട്
കൊപ്പം സ്വദേശി (53 പുരുഷൻ)
മുതുതല സ്വദേശി (33 പുരുഷൻ)
ഓങ്ങല്ലൂർ സ്വദേശി (59 പുരുഷൻ)
നെന്മാറ സ്വദേശി (36 പുരുഷൻ). ഇദ്ദേഹത്തിന് ആന്റിജൻ ടെസ്റ്റിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

*സൗദി
ഷൊർണൂർ സ്വദേശി (24 പുരുഷൻ)
കൊപ്പം സ്വദേശി (56 പുരുഷൻ)
മുതുതല സ്വദേശി (51 പുരുഷൻ)
കാഞ്ഞിരപ്പുഴ സ്വദേശി (22 സ്ത്രീ).

*കുവൈത്ത്
പട്ടിത്തറ സ്വദേശി (29 പുരുഷൻ)

*കർണാടക
പരുതൂർ സ്വദേശി (44 പുരുഷൻ)

*ബിഹാർ
കൊഴിഞ്ഞാമ്പാറയിൽ താമസമുള്ള ബിഹാർ സ്വദേശി (30 പുരുഷൻ). രോഗം സ്ഥിരീകരിച്ചത് ആന്റിജൻ ടെസ്റ്റിലൂടെ.

കാരാകുറിശ്ശി സ്വദേശിക്കും (34 പുരുഷൻ) ആന്റിജൻ ടെസ്റ്റിലൂടെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് രോഗബാധ ഉണ്ടായ ഉറവിടം വ്യക്തമല്ല. ഇദ്ദേഹം ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ ജീവനക്കാരനാണ്. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 247 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ട് പേർ മലപ്പുറത്തും രണ്ടുപേർ ഇടുക്കിയിലും മൂന്നു പേർ എറണാകുളത്തും ഒരാൾ കണ്ണൂർ മെഡിക്കൽ കോളജിലും ചികിത്സയിൽ ഉണ്ട്.

Story Highlights Covid 19, Palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here