അസം വെള്ളപ്പൊക്കം; നൂറിലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

അസമില്‍ വെള്ളപ്പൊക്കത്തില്‍ നൂറിലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ധേമാജി, ലഖിംപുര്‍, ബിശ്വന്ത്,സോനിത്പുര്‍, ചിരംഗ്, ഉദല്‍ഗുരി, ഗൊലാഘട്ട്, ജോര്‍ഹട്ട്, മജുലി,ശിവസാഗര്‍, ദിര്‍ബുഗഡ്, തിന്‍സുകിയ തുടങ്ങിയ ജില്ലകളേയാണ് പ്രളയം ഏറ്റവുമധികം ബാധിച്ചത്. കനത്ത മഴയില്‍ മണ്ണിടിച്ചിലുകളില്‍ പെട്ട് നിരവധി പേര്‍ മരണമടഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
ബ്രഹ്മപുത്ര, ധന്‌സിഞരി, ജിയാ ഭരാലി, കോപിലി, ബേകി, കുഷിയാര എന്നീ നദികള്‍ ഇപ്പോഴും കരകവിഞ്ഞ് ഒഴുകുകയാണ്. കാസിരംഗ ദേശീയ പാര്‍ക്കും വെള്ളത്തിനടിയിലാണ്. സംസ്ഥാനത്തെ 27 ജില്ലകളിലായി 4500 ഗ്രാമങ്ങളിലാണ് പ്രളയം വ്യാപിച്ചിരിക്കുന്നത്. 40 ലക്ഷം ആളുകളെയാണ് പ്രളയം ബാധിച്ചത്. വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി 1.25 ലക്ഷം ആളുകളാണ് കഴിയുന്നത്.
Story Highlights – Assam flood situation continues to worsen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here