ചെല്ലാനം സമൂഹവ്യാപന ഭീഷണിയില്‍; രണ്ടുവാര്‍ഡുകളില്‍ മാത്രം 126 രോഗികള്‍

സമ്പര്‍ക്കത്തിലൂടെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത എറണാകുളം ചെല്ലാനത്തെ സ്ഥിതി അതീവ ഗുരുതരം. രണ്ടുവാര്‍ഡുകളില്‍ മാത്രം ഇതുവരെ 126 പേര്‍ക്കാണ് ചെല്ലാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ലാര്‍ജ് ക്ലസ്റ്റര്‍ ആയി പ്രഖ്യാപിച്ച ചെല്ലാനത്ത് കൊവിഡ് രോഗ ലക്ഷണമുള്ളവരുടെ എണ്ണം വര്‍ധിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ചെല്ലാനം ക്ലസ്റ്ററില്‍ നിന്നും ഇന്നലെ 25 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
Read Also : സ്വര്‍ണക്കടത്ത് കേസ്; അന്വേഷണം സിനിമാ മേഖലയിലേക്കും
അതേസമയം, എറണാകുളത്ത് സ്ഥിതിഗതികള്‍ രൂക്ഷമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ എബ്രാഹാം വര്‍ഗീസ് പറഞ്ഞു. ജില്ല സമൂഹ വ്യാപനത്തിന്റെ വക്കിലാണ്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധിതര്‍ വര്‍ധിക്കുന്നതിന്റെ സാഹചര്യത്തിലാണ് ഐഎംഎയുടെ
വിശദീകരണം. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും രോഗം വരാവുന്ന സ്ഥിതിയെന്നും ചെല്ലാനത്ത് രോഗവ്യാപനം നിയന്ത്രണ വിധേയമാകുമെന്നാണ് പ്രതീക്ഷയെന്നും ഡോ എബ്രാഹാം വര്‍ഗീസ് വ്യക്തമാക്കി.
എറണാകുളത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ച 57 പേരില്‍ 51പേര്‍ക്കും രോഗബാധ ഉണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്. തീരദേശ മേഖലയായ ചെല്ലാനത്തും ആലുവയിലും സമ്പര്‍ക്കവ്യാപനം കൂടി. ആലുവ ക്ലസ്റ്ററില്‍ ഇന്നലെ 15 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിവല്‍ അഞ്ചുപേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമാല്ല. ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 528 ആയി. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ജില്ലയിലെ കൊവിഡ് പരിശോധന വര്‍ധിപ്പിച്ചിട്ടുണ്ട്. ദിവസേന ശരാശരി 1200 പരിശോധനകള്‍ നടത്താനാണ് തീരുമാനം.
Story Highlights – covid19; Chellanam under threat of community spread
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here