സ്വര്‍ണക്കടത്ത് കേസ്; അന്വേഷണം സിനിമാ മേഖലയിലേക്കും

സ്വര്‍ണക്കടത്തില്‍ സിനിമാ മേഖലയിലേക്കും അന്വേഷണം. സിനിമാ താരങ്ങളെ ഉപയോഗിച്ച് സ്വര്‍ണം കടത്താന്‍ പ്രതികള്‍ ശ്രമിച്ചു. കസ്റ്റംസ് അറസ്റ്റ് ചെയ്ത ഹംജത് അലിയാണ് സിനിമാക്കാരെ വിളിച്ചത്. നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി അടക്കമുള്ളവരെ ഫോണില്‍ വിളിച്ചതായി ഹംജത് കസ്റ്റംസിന് മൊഴി നല്‍കിയിട്ടുണ്ട്.
കൊച്ചി ബ്ലാക്‌മെയില്‍ കേസില്‍ ഉള്‍പ്പെട്ടവര്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ കണ്ണികള്‍ മാത്രമാണെന്നാണ് വിവരം. അന്‍വര്‍ അലി എന്ന പേരിലാണ് ധര്‍മജന്‍ ബോള്‍ഗാട്ടിയെ അടക്കം വിളിച്ചതെന്ന് ഹംജത് അലി കസ്റ്റംസിന് മൊഴി നല്‍കിയിട്ടുണ്ട്. സിനിമാക്കാരെ ഉപയോഗിച്ച് സ്വര്‍ണക്കടത്തിന് പദ്ധതിയിട്ടിരുന്നതായി ഹംജത് അലി പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന സ്വര്‍ണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സിനിമാക്കാരുടെ വാഹനത്തില്‍ കടത്താനായിരുന്നു പദ്ധതി. ഇതിനായി സിനിമാക്കാരുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിക്കുകയും ഫോണില്‍ വിളിക്കുകയും ചെയ്തിരുന്നു. കേരളത്തിലെ ഒട്ടുമിക്ക നടന്മാരെയും വിളിച്ചിട്ടുണ്ടെന്ന് ഹംജത് അലി കസ്റ്റംസിന് മൊഴി നല്‍കി.
Story Highlights – Gold smuggling case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here