Advertisement

രാജ്യത്തെ കൊവിഡ് കേസുകള്‍ 10 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 34,956 പേര്‍ക്ക് കൂടി രോഗം

July 17, 2020
Google News 1 minute Read
Coronavirus

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 34,956 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 687 പേര്‍ മരിക്കുകയും ചെയ്തു.

രാജ്യത്തെ കൊവിഡ് കേസുകള്‍ 10,03,832 ആയാണ് ഉയര്‍ന്നത്. രാജ്യത്ത് ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത് 169 ാം ദിവസമാണ് രോഗികളുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക് എത്തിയത്. ഒരു ലക്ഷത്തിലധികം പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തത് വെറും മൂന്നുദിവസംകൊണ്ടാണ്. അതേസമയം, രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം കാല്‍ ലക്ഷം കടന്നു. 25,602 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. 6,35,757 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലുള്ളത് 3,42,473 പേരാണ്. രോഗമുക്തി നിരക്ക് 63.33 ശതമാനമായി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 22,942 പേരാണ് രോഗമുക്തരായത്.

പുതിയ കൊവിഡ് കേസുകളുടെ 63.03 ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാ, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നാണ്. ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന് മാത്രം 22,035 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Story Highlights Coronavirus Cases In India Cross 10 Lakh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here