രാജ്യത്തെ കൊവിഡ് കേസുകള്‍ പത്ത് ലക്ഷത്തിലേക്ക്
രാജ്യത്തെ കൊവിഡ് കേസുകള്‍ പത്ത് ലക്ഷത്തിലേക്ക്. കൊവിഡ് വ്യാപനത്തില്‍ വലയുകയാണ് രാജ്യം. ഭൂരിഭാഗം സംസ്ഥാനങ്ങളിലും പുതിയ രോഗികളുടെ എണ്ണം ഉയരുകയാണ്. മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ പുതിയ രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഒഡിഷയില്‍ കട്ടക്ക് അടക്കം നാല് ജില്ലകളില്‍ 14 ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. അതേസമയം, പ്ലാസ്മ ദാനം പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ ധനസഹായം അടക്കം പ്രഖ്യാപിച്ചു തുടങ്ങി.
തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 4549 പുതിയ കേസുകളും 69 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകള്‍ 156,369 ഉം മരണം 2236 ഉം ആയി. ചെന്നൈയില്‍ 1157 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കൊവിഡ് ബാധിതര്‍ 82,128 ആയി. ഡല്‍ഹിയില്‍ 58 പേര്‍ കൂടി മരിച്ചു. ആകെ മരണം 3545 ആയി. 24 മണിക്കൂറിനിടെ 1652 പോസിറ്റീവ് കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ആകെ രോഗബാധിതര്‍ 1,18,645 ആയി. അതേസമയം, രോഗമുക്തി നിരക്ക് 82.34 ശതമാനമായി ഉയര്‍ന്നു.
കര്‍ണാടകയില്‍ സ്ഥിതി രൂക്ഷമാണ്. കൊവിഡ് കേസുകള്‍ അരലക്ഷവും മരണം ആയിരവും കടന്നു. 24 മണിക്കൂറിനിടെ 104 പേര്‍ മരിച്ചു. 4169 പുതിയ രോഗികളും സംസ്ഥാനത്തുണ്ട്. ഇതില്‍ ബംഗളൂരുവില്‍ നിന്ന് മാത്രമാണ് 2344 പോസിറ്റീവ് കേസുകള്‍. ആന്ധ്രയില്‍ 2593 ഉം, ഉത്തര്‍പ്രദേശില്‍ 2083 ഉം, പശ്ചിമബംഗാളില്‍ 1690 ഉം, തെലങ്കാനയില്‍ 1,676 ഉം, ഗുജറാത്തില്‍ 919 ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
മധ്യപ്രദേശില്‍ കൊവിഡ് കേസുകള്‍ 20,000 കടന്നു. കര്‍ണാടകയില്‍ പ്ലാസ്മ ദാനം ചെയ്യുന്നവര്‍ക്ക് 5000 രൂപ പ്രോത്സാഹനത്തുക സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
Story Highlights – covid cases india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here