ഉദ്യോഗസ്ഥർക്ക് കൊവിഡ്; ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചു

kerala police

തിരുവന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനം താത്കാലികമായി അടച്ചു. വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ആസ്ഥാനം അടച്ചത്. കൂടുതൽ പേർക്ക് കൊവിഡ് പകരാതിരിക്കാനാണ് ഈ മുന്‍കരുതലെന്ന് ക്രൈം ബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി വ്യക്തമാക്കി.

Read Also : സ്വപ്‌നാ സുരേഷിന്റെ നിയമനത്തിന് പിന്നില്‍ ശിവശങ്കറെന്ന് കണ്ടെത്തല്‍

അതേസമയം തിരുവനന്തപുരത്ത് കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. കടകംപള്ളി, അഴൂർ, കുളത്തൂർ, ചിറയൻകീഴ്, ചെങ്കൽ, കാരോട്, പൂവാർ, പെരുങ്കടവിള, പൂവച്ചൽ എന്നീ പഞ്ചായത്തുകളിൽ കണ്ടെയ്ൻമെന്റ് സോണുകളുണ്ട്. കൂടാതെ കോർപറേഷനിലെ കടകംപള്ളിയും കണ്ടെയ്ൻമെന്റ് സോണാക്കി. 339 പേർക്കാണ് ജില്ലയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 301 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ച് ആരോഗ്യപ്രവർത്തകർക്കും ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത 16 കേസുകളാണ് സ്ഥിരീകരിച്ചത്.

Story Highlights crime branch office close trivandrum, covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top