Advertisement

ഫൈസൽ ഫരീദിനെ യുഎഇ ഉടൻ നാടുകടത്തിയേക്കും

July 17, 2020
Google News 2 minutes Read
faizal farid

സ്വർണക്കടത്ത് കേസ് മൂന്നാം പ്രതി ഫൈസൽ ഫരീദിനെ യുഎഇ ഉടൻ തന്നെ നാടുകടത്തിയേക്കും. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന് യുഎഇ ഉറപ്പ് നൽകിയതായാണ് സൂചന.

കഴിഞ്ഞ ദിവസം ഫൈസൽ ഫരീദിന്റെ പാസ്‌പോർട്ട് റദ്ദാക്കിയിരുന്നു. രണ്ട് രാജ്യങ്ങൾക്കിടയിൽ സ്വർണക്കടത്ത് നയതന്ത്ര തലത്തിൽ ചർച്ചയായിരുന്നുവെന്നാണ് വിവരം. പ്രതിക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടി സിബിഐ ആവശ്യപ്പെട്ടിരുന്നു. എൻഐഎയുടെ അഭ്യർത്ഥന മാനിച്ചാണ് സിബിഐയുടെ നടപടി. ഇന്നത്തോടെ നടപടികൾ പൂർത്തിയാക്കും. ശേഷം ഇന്റർപോളിന് നോട്ടീസ് പുറപ്പെടുപ്പിക്കുവാനുള്ള നിർദേശം സിബിഐ നൽകും.

Read Also : സ്വര്‍ണക്കടത്ത് വിവാദ പശ്ചാത്തലത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് ഫൈസലിന്റെ പാസ്‌പോർട്ട് മരവിപ്പിച്ചത്. അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി. ഇപ്പോൾ യുഎഇയിൽ ഉള്ള ഫൈസൽ ഫരീദ് സ്വർണ കള്ളക്കടത്തിൽ പ്രധാന കണ്ണികളിലൊരാളാണെന്ന് അന്വേഷണ ഏജൻസികൾ വ്യക്തമാക്കിയിരുന്നു. യുഎഇയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് കടക്കാതിരിക്കാനും ഇന്ത്യയിലേക്ക് മടങ്ങാൻ സമ്മർദം ചെലുത്താനുമാണ് ഈ നടപടി. ഫൈസൽ ഫരീദിന് കൊച്ചി എൻഐഎ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

അതേസമയം യുഎഇ അറ്റാഷെയുടെ മടക്കത്തിൽ വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചത് അയഞ്ഞ നിലപാടെന്ന് ആരോപണമുണ്ട്. അറ്റാഷെ മടങ്ങുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. യുഎഇയുടെ തീരുമാനത്തിൽ ഇടപെടേണ്ടെന്ന നിലപാട് വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചു. അറ്റാഷെയുടെ മൊഴി രേഖപ്പെടുത്താനുള്ള അവസരം ഒരുക്കണമെന്ന ആവശ്യം മന്ത്രാലയം പരിഗണിച്ചില്ല.

Story Highlights faizal farid, uae, gold smuggling, trivandrum airport

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here