Advertisement

തിരുവനന്തപുരം സ്വർണക്കടത്ത് കേസ്; ക്വാറന്റീൻ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ പ്രതികൾ പിടിയിൽ

July 17, 2020
Google News 1 minute Read
gold smuggling culprits escaped quarantine arrested

ക്വാറന്റീൻ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതികൾ പിടിയിൽ. കേസിലെ മലബാർ ബന്ധത്തിന്റെ നിർണായക കണ്ണികളാണ് നിലവിൽ പിടിയിലായിരിക്കുന്ന പ്രതികൾ. കൊടുവള്ളി സ്വദേശി ഷമീമും കോഴിക്കോട് വട്ടക്കിണർ സ്വദേശി ജിഫ്‌സാലുമാണ് പിടിയിലായത്.

വർക്കല എസ്ആർ മെഡി. കോളജിൽ നിന്ന് നാലാം തിയതിയാണ് ചാടിപ്പോയത്. രണ്ട് പേരെയും രണ്ട് കേന്ദ്രങ്ങളിൽ നിന്നാണ് പിടികൂടിയത്. കോഴിക്കോട് കൊടുവള്ളിയിൽ നിന്നാണ് ഷമീമിനെ പിടികൂടുന്നത്.

സ്വപ്‌ന-സരിത്ത് ശൃംഘലയിൽ നിന്ന് വന്ന സ്വർണത്തിന്റെ ഇടനിലക്കാരനായിരുന്നു ഷമീം. സ്വർണ ഹൈദരാബാദിലേക്ക് പോകും മുമ്പ് സ്വർണത്തിന്റെ വില നിശ്ചയിച്ചിരുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് ഷമീമാണെന്നാണ് റിപ്പോർട്ട്.

Story Highlights gold smuggling culprits escaped quarantine arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here