അറ്റാഷെയുടെ ഗണ്‍മാന്‍ ജയഘോഷിനെ കണ്ടെത്തി; കൈത്തണ്ടയില്‍ മുറിവേറ്റ നിലയില്‍

യുഎഇ കോണ്‍സുലേറ്റ് അറ്റാഷെയുടെ ഗണ്‍മാന്‍ ജയ്‌ഘോഷിനെ കണ്ടെത്തി. വീടിന് 200 മീറ്റര്‍ അകലെ കൈത്തണ്ടയില്‍ മുറിവേറ്റ നിലയില്‍ ഇദ്ദേഹത്തെ കണ്ടെത്തിയത്. തുമ്പയിലെ ഭാര്യവീട്ടില്‍ നിന്നാണ് ഇന്നലെ ജയ്‌ഘോഷിനെ കാണാതായത്. കുഴിവിളയിലെ കുടുംബ വീടിന് 200 മീറ്റര്‍ അകലെനിന്നാണ് ജയ്‌ഘോഷിനെ ഇന്ന് കണ്ടെത്തിയത്.

ഇദ്ദേഹത്തിന്റെ കൈത്തണ്ടയില്‍ മുറിവേറ്റ നിലയിലാണ് കണ്ടെത്തിയത്. ബൈക്കില്‍ എത്തിയ നാട്ടുകാരനാണ് ജയ്‌ഘോഷിനെ കണ്ടെത്തിയത്. ബൈക്കില്‍ വരുമ്പോള്‍ ഒരാള്‍ മറിഞ്ഞുവീഴുന്നതായി കണ്ടതായും നോക്കിയപ്പോഴാണ് ജയ്‌ഘോഷാണെന്ന് തിരിച്ചറിഞ്ഞതെന്നും ആദ്യമായി കണ്ട നാട്ടുകാരന്‍ ബെന്നി പറഞ്ഞു. തുടര്‍ന്ന് പൊലീസിനെയും മറ്റും വിളിച്ചുവരുത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം ബൈക്കിലെത്തിയ രണ്ടുപേര്‍ ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തിയിരുന്നതായി വീട്ടുകാര്‍ പറഞ്ഞിരുന്നു. ജയ്‌ഘോഷിനെ കഴക്കൂട്ടം കുഴിവിളയിലെ ബന്ധുവീട്ടില്‍ നിന്നും ഇന്നലെ രാത്രി ഏഴരയോടെയാണ് കാണാതായത്. ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ജയഘോഷ് ജയഘോഷിനെ ഫോണില്‍ പല തവണ വിളിച്ചിട്ടുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ സഥിരീകരിച്ചിരുന്നു.

വട്ടിയൂര്‍ക്കാവില്‍ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമായിരുന്നു ജയ്‌ഘോഷ് താമസിച്ചു വന്നത്. തോക്ക് തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വട്ടിയൂര്‍ക്കാവ് പൊലീസ് ജയ്‌ഘോഷിന്റെ വീട്ടിലെത്തി തോക്ക് തിരിച്ചെടുത്തിരുന്നു. കടുത്ത മാനസിക സംഘര്‍ഷത്തില്‍ ആയിരുന്ന ജയ്‌ഘോഷിനെ വീട്ടിലെത്തിയ പൊലീസുകാരാണ് കുടുംബസമേതം കഴക്കൂട്ടം കുഴിവിളയിലെ കുടുംബ വീട്ടിലേക്ക് മാറ്റിയത്. എന്നാല്‍ ഇന്നലെ രാത്രി 7.30 മുതല്‍ ഇയാളെ കാണാതായി. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസിനെ വിവരമറിയിച്ചു.

ജയ്‌ഘോഷിനെ അവസാനമായി വിളിച്ചത് ഒരു സുഹൃത്താണെന്നാണ് പൊലീസ് പറയുന്നത്. സ്വര്‍ണം പിടിച്ചെടുത്ത ദിവസമടക്കം സ്വപ്ന സുരേഷ് ജയ്‌ഘോഷിനെ വിളിച്ചിരുന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.

Story Highlights gunman Ajayaghosh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top