കാൺപൂർ ഏറ്റുമുട്ടൽ; വെടിവച്ചത് സ്വയം പ്രതിരോധത്തിനായെന്ന് സർക്കാർ സുപ്രിംകോടതിയിൽ

കാൺപൂർ ഏറ്റുമുട്ടൽ കേസിലെ പ്രതി വികാസ് ദുബെ കൊല്ലപ്പെട്ടതിനെ വ്യാജ ഏറ്റുമുട്ടൽ കൊലപാതകമായി കാണാനാകില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ സുപ്രിംകോടതിയിൽ. വികാസ് ദുബെ പൊലീസിനെ ആക്രമിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ചു. സ്വയം പ്രതിരോധത്തിനായാണ് പൊലീസ് വെടിവച്ചതെന്നും സർക്കാർ വ്യക്തമാക്കി.

സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചുവെന്നും ഉത്തർപ്രദേശ് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട പൊതുതാൽപര്യഹർജികളിലാണ് യുപി സർക്കാർ നിലപാട് അറിയിച്ചത്. റിട്ടയേർഡ് സുപ്രിംകോടതി ജഡ്ജിയെ അന്വേഷണത്തിന് നിയോഗിക്കുന്ന കാര്യം ആലോചിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് നേരത്തെ പരാമർശിച്ചിരുന്നു.

Story Highlights Kanpur encounter, Supreme Court , shooting was in self-defense

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top