കാരക്കോണം മെഡിക്കല്‍ കോളജിലെ തലവരിപണക്കേസ്; ക്രൈംബ്രാഞ്ചിനെതിരെ ഹൈക്കോടതി

കാരക്കോണം മെഡിക്കല്‍ കോളജ് എംബിബിഎസ് എംഡി പ്രവേശനത്തിന് തലവരിപണം വാങ്ങിയ കേസില്‍ ക്രൈംബ്രാഞ്ചിനെതിരെ ഹൈക്കോടതി. ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വമ്പന്‍ സ്രാവുകളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി കോടതി കുറ്റപ്പെടുത്തി.
ഒന്നും രണ്ടും പ്രതികളായ സിഎസ്‌ഐ ബിഷപ് ധര്‍മരാജ് റസാലത്തിനും കോളജ് ഡയറക്ടര്‍ ഡോ. ബനറ്റ് ഏബ്രഹാമിനും എതിരെ ചെറുവിരല്‍ പോലും അനക്കിയില്ല. എന്തുകൊണ്ട് ജീവനക്കാര്‍ക്കെതിരെ മാത്രം അന്വേഷണമെന്നും കോടതി ചോദിച്ചു. കേസില്‍ പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റ് അന്വേഷണ സംഘത്തിനെതിരെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. കാരക്കോണം മെഡിക്കല്‍ കോളജില്‍ പ്രവേശനത്തിന് വിദ്യാര്‍ത്ഥികള്‍ തലവരിപണം നല്‍കിയെന്നും എന്നാല്‍ അഡ്മിഷന്‍ ലഭിച്ചില്ലെന്നുമായിരുന്നു പരാതി. മജിസ്‌ട്രേറ്റിന് പരാതി നല്‍കിയതോടെയാണ് തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയത്.
ചെയര്‍മാനെയും ഡയറക്ടറെയും ഒന്നും രണ്ടും പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കേസില്‍ അന്വേഷണ സംഘം ചോദ്യം ചെയ്തത് അക്കൗണ്ടിംഗ് വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ഒരു സ്ത്രീയെയും മറ്റൊരു ജീവനക്കാരെയും മാത്രമാണ്. ഇതിനിടെ അറസ്റ്റ് ഭയന്ന് ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഘട്ടത്തിലാണ് കേസിന്റെ അന്വേഷണ പുരോഗതി കോടതി അന്വേഷിച്ചത്. ഒരു ഘട്ടത്തിലും പ്രധാന പ്രതികളിലേക്ക് അന്വേഷണം പോയിട്ടില്ലെന്നും കോടതി പറഞ്ഞു.
Story Highlights – karakonam medical college, High Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here