കൊവിഡ് വ്യാപനം; കർശന നടപടികളുമായി മോട്ടോർ വാഹനവകുപ്പ്

സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കർശന നടപടികളുമായി മോട്ടോർ വാഹന വകുപ്പ്. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കുന്ന വാഹനങ്ങളെ മാത്രമേ ഇനി മുതൽ അതിർത്തി കടക്കാൻ അനുവദിക്കൂ.
വാഹനങ്ങളിൽ മാസ്‌ക്, സാനിറ്റൈസർ, ഗ്ലൗസ് എന്നിവ ഉറപ്പുവരുത്തണം. അതിർത്തി കടന്നെത്തുവരുടെ വിവരങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തും. മാർക്കറ്റുകൾ, വ്യാപാര കേന്ദ്രങ്ങൾ എന്നിവടങ്ങളിലേക്കെത്തുന്ന വാഹനങ്ങളുടെയും ഡ്രൈവരുടെയും വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തും. ഓട്ടോറിക്ഷ, ടാക്‌സി വാഹനങ്ങളിൽ യാത്രക്കാരുടെ വിവരങ്ങൾ സൂക്ഷിക്കുന്നതിനായി ലോഗ് ബുക്കും നിർബന്ധമാക്കിയിട്ടുണ്ട്.
Read Also :എം ശിവശങ്കറിന്റെ നിയമനങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ഇന്ന് 791 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11,066 ആയി. ഇന്ന് 532 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. അതിൽ 42 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. വിദേശത്ത് നിന്നുവന്ന 135 പേർക്കും മറ്റു സംസ്ഥാനങ്ങളിൽനിന്നുവന്ന 98 പേർക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത് തിരുവനന്തപുരം ജില്ലയിലാണ്.
Story Highlights – Corona virus, motor vehicle department
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here