സുശാന്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് മഹാരാഷ്ട്ര മന്ത്രി

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുംബൈ പൊലീസ് വിശദമായ അന്വേഷണമാണ് നടത്തുന്നത്. കേസ് അന്വേഷിക്കാൻ മുംബൈ പൊലീസിന് കഴിവുണ്ടെന്നും മന്ത്രി പറഞ്ഞു.

സുശാന്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടി റിയാ ചക്രവർത്തി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇൻസ്റ്റാഗ്രാമിലൂടെയാണ് റിയ ഇക്കാര്യം ആവശ്യപ്പെട്ടത്. സുശാന്ത് വിട്ടുപോയിട്ട് ഒരു മാസം പിന്നിടുന്നുവെന്നും അദ്ദേഹത്തെ ഈ വഴി സ്വീകരിക്കാൻ സമ്മർദപ്പെടുത്തിയത് എന്താണെന്ന് തനിക്കറിയണമെന്നും റിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. ഇൻസ്റ്റഗ്രാമിൽ അമിത് ഷായെ ടാഗ് ചെയ്തുകൊണ്ടാണ് കേസിൽ സിബിഐ അന്വേഷണമെന്ന ആവശ്യം റിയ മുന്നോട്ടുവച്ചത്. ഇതിന് പിന്നാലെയാണ് അനിൽ ദേശ്മുഖിന്റെ പ്രതികരണം.

Story Highlights Sushant singh rajput, CBI, Riya chakravarthy

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top