Advertisement

കൊവിഡ് ബാധിതരായിരുന്നിട്ടും സലൂൺ തൊഴിലാളികൾ നിന്ന് ആർക്കും വൈറസ് പകർന്നില്ല; മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ സൂചിപ്പിച്ച ആ പഠനം ഇങ്ങനെ

July 17, 2020
Google News 2 minutes Read
pinarayi vijayan points out cdc study hair stylist

സംസ്ഥാനത്തെ കൊവിഡ് കണക്കുകൾ വിശദീകരിക്കുന്ന പതിവ് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി ഇന്ന് വ്യത്യസ്തമായൊരു പഠന റിപ്പോർട്ടിനെ കുറിച്ച് പരാമർശിച്ചു. അമേരിക്കൻ സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആന്റ് പ്രിവൻഷന്റെ മോർബിഡിറ്റി ആന്റ് മോർട്ടാലിറ്റി വീക്ക്‌ലി നടത്തിയ പഠനമാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്.

മാസ്‌ക് ധരിക്കുന്നത് കൊറോണ വൈറസ് വ്യാപനത്തിനെ ചെറുക്കുമെന്ന് പഠനത്തിൽ പറയുന്നു. അമേരിക്കയിലെ മിസ്സൂരിയിലെ ഒരു സലൂണിൽ നടന്ന സംഭവമാണ് പഠനത്തിനാസ്പദം. മിസ്സൂരിയിലെ ഹെയർ സ്റ്റൈലിസ്റ്റുകളാണ് രണ്ട്് പേർക്ക് കൊവിഡ് ബാധിച്ചിരുന്നു. മെയ് 12നാണ് സ്റ്റൈലിസ്റ്റ് എയ്ക്ക് കൊവിഡ് ലക്ഷണങ്ങൾ വരുന്നത്. എട്ട് ദിവസത്തോളം ഈ വ്യക്തി ജോലി ചെയ്തു. പിന്നീടാണ് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്നത്. മെയ് 15ന് സ്റ്റൈലിസ്റ്റ് ബി-ക്ക് കൊവിഡ് ലക്ഷണങ്ങൾ ഉണ്ടാകുന്നത്. എട്ട് ദിവസത്തോളം ഈ വ്യക്തിയും ജോലി ചെയ്തു. പത്താം ദിവസമാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഈ കാലയളവിൽ ഇവർ ഉപഭോക്താക്കളുമായി അടുത്തിടപഴകിയിരുന്നു.

സലൂണിന്റെ കർശന നിബന്ധനകളിലൊന്നായിരുന്നു മാസ്‌ക്. അതുകൊണ്ട് തന്നെ ഉപഭോക്താക്കളും സ്‌റ്റൈലിസ്റ്റുമാരും ഇവിടെ എത്തിയത് മാസ്‌ക് ധരിച്ചാണ്. ഇരുവർക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ സലൂൺ മൂന്ന് ദിവസത്തേക്ക് അടച്ചിട്ട് അണുവിമുക്തമാക്കി. ഹെയർ സ്റ്റൈലിസ്റ്റുമാർ സമ്പർക്കം പുലർത്തിയ ഉപഭോക്താക്കളെ കണ്ടെത്തി. 139 ഉപഭോക്താക്കളാണ് ഈ ഹെയർ സ്റ്റൈലിസ്റ്റുമാരുടെ പക്കൽ സേവനം തേടിയത്. ഇവർക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചില്ല. എല്ലാവരും മാസ്‌ക് ധരിച്ചതാണ് കൊവിഡ് വ്യാപനം തടഞ്ഞതെന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

Read Also : എറണാകുളത്ത് ഇന്ന് 115 പേർക്ക് കൊവിഡ്; 84 പേർക്കും രോഗബാധ സമ്പർക്കത്തിലൂടെ

സ്‌റ്റൈലിസ്റ്റ് എയുടെ ഭർത്താവിനും മകൾക്കും മരുമകനും ഒരു റൂം മേറ്റിനും മാത്രമാണ് സ്‌റ്റൈലിസ്റ്റ് എയിൽ നിന്ന് കൊവിഡ് ബാധിച്ചത്. സ്‌റ്റൈലിസ്റ്റ് ബിയിൽ നിന്ന് ആർക്കും രോഗം ബാധിച്ചില്ല.

പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടി അമേരിക്കൻ സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആന്റ് പ്രിവൻഷൻ മാസ്‌ക് നിർബന്ധമായും ഉപയോഗിക്കണമെന്ന് നിർദേശിച്ചു. മാസ്‌ക് എല്ലാവരും ധരിച്ചാൽ ഒന്നോ രണ്ടോ മാസത്തിനകം കൊവിഡിനെ ചെറുക്കാൻ സാധിക്കുമെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.

Story Highlights pinarayi vijayan points out cdc study hair stylist

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here