സുശാന്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് റിയ ചക്രവര്‍ത്തി

sushant singh rajput

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപെട്ട് റിയ ചക്രവര്‍ത്തി. സുശാന്ത് സിംഗ് രാജ്പുത്തിന്റെ സുഹൃത്തും പ്രതിശ്രുത വധുവും ആയിരുന്നു റിയ ചക്രവര്‍ത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടാണ് റിയ ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്. ഇക്കാര്യം ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലും റിയ ചക്രവര്‍ത്തി തന്നെ വ്യക്തമാക്കി. ജൂണ്‍ 14നാണ് സുശാന്ത് സിംഗിനെ മുംബൈയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സര്‍ക്കാരിലും സിബിഐയിലും പൂര്‍ണ വിശ്വാസമുണ്ടെന്നും സിബിഐ അന്വേഷണത്തിലൂടെ നീതി നടപ്പാകുമെന്നാണു കരുതുന്നതെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ റിയ പറഞ്ഞു. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് സുശാന്ത് തന്റെ കരിയറിന് തുടക്കം കുറിച്ചത്. സുശാന്തിന്റെ ആത്മഹത്യയെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡെപ്യൂട്ടി കമീഷ്ണര്‍ അഭിഷേത് ത്രിമുഖെ അറിയിച്ചിരുന്നു. ഇതുവരെ 27 പേരെയാണ് ആത്മഹത്യാ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരിക്കുന്നത്.

Story Highlights Rhea Chakraborty seeking CBI probe into Sushant Singh Rajputs death

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top