യുഎഇ അറ്റാഷെയുടെ ഗൺമാനെ കാണാതായെന്ന് പരാതി

gun man uae attache

യുഎഇ അറ്റാഷെയുടെ ഗൺമാൻ ജയഘോഷിനെ കാണാതായെന്ന് പരാതി. പരാതി നൽകിയത് ജയഘോഷിന്റെ കുടുംബമാണ്. ഇയാളുടെ ബന്ധുക്കളുടെ പരാതിയിൽ തുമ്പ പൊലീസ് കേസെടുത്തു. എന്നാൽ ജയഘോഷ് എൻഐഎ കസ്റ്റഡിയിലെന്നാണ് സൂചന പുറത്തുവരുന്നത്. പൊലീസ് കുടുംബത്തിന്റെ പരാതിയിൽ കേസെടുത്തു. പ്രാഥമിക അന്വേഷണത്തിൽ ജയഘോഷിനെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. പൊലീസ് കേന്ദ്ര അന്വേഷണ ഏജൻസികളുമായി ബന്ധപ്പെട്ടുവെന്നാണ് വിവരം.

Read Also : സ്വർണക്കടത്ത് കേസിൽ ഒരാൾ കൂടി കസ്റ്റഡിയിലെന്ന് സൂചന

ജയഘോഷ് എആർ ക്യാമ്പിലെ പൊലീസുകാരനാണ്. കരിമണൽ സ്വദേശിയായ ഇയാളെ വ്യാഴാഴ്ച മുതൽ കാണാനില്ലെന്ന് കാണിച്ചാണ് പൊലീസിൽ ബന്ധുക്കൾ പരാതി നൽകിയിരിക്കുന്നത്. ജയഘോഷ് അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിലാണെന്ന് ബന്ധുക്കൾക്ക് സംശയമുണ്ട്.

വട്ടിയൂർക്കാവിലാണ് കുടുംബസമേതം ഇയാൾ താമസിച്ചിരുന്നത്. എന്നാൽ ഇന്നലെ വൈകിട്ട് ഭാര്യയെയും മക്കളെയും കുടുംബവീട്ടിലേക്ക് മാറ്റി. അനുവദിച്ചിരുന്ന പിസ്റ്റളും ഇയാൾ പൊലീസിലേക്ക് കൈമാറിയെന്നാണ് വിവരം. ജയഘോഷിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

Story Highlights uae attache’s gun man missing, gold smuggling

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top