Advertisement

സംസ്ഥാനത്ത് 593 പേർക്ക് കൂടി കൊവിഡ്; 364 പേർക്ക് രോഗബാധ സമ്പർക്കത്തിലൂടെ

July 18, 2020
Google News 0 minutes Read

സംസ്ഥാനത്ത് ഇന്ന് 593 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 173 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 53 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 49 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 44 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 42 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 39 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 29 പേർക്കും, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നിന്നുള്ള 28 പേർക്ക് വീതവും, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നുള്ള 26 പേർക്ക് വീതവും, തൃശൂർ ജില്ലയിൽ നിന്നുള്ള 21 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 19 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 16 പേർക്കും ആണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

തിരുവനന്തപുരം ജില്ലയിൽ ജൂലൈ 11ന് മരണമടഞ്ഞ അരുൾദാസ് (70) എന്ന വ്യക്തിയുടേയും ജൂലൈ 16ന് മരണമടഞ്ഞ ബാബുരാജ് (60) എന്ന വ്യക്തിയുടേയും പരിശോധനഫലവും ഇതിൽ ഉൾപ്പെടുന്നു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 116 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 90 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 364 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 36 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 157 പേർക്കും, കൊല്ലം ജില്ലയിലെ 42 പേർക്കും, എറണാകുളം ജില്ലയിലെ 34 പേർക്കും, ആലപ്പുഴ ജില്ലയിലെ 24 പേർക്കും, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലെ 22 പേർക്ക് വീതവും, ഇടുക്കി ജില്ലയിലെ 17 പേർക്കും, പത്തനംതിട്ട ജില്ലയിലെ 14 പേർക്കും, വയനാട് ജില്ലയിലെ 11 പേർക്കും, തൃശൂർ ജില്ലയിലെ 8 പേർക്കും, കണ്ണൂർ ജില്ലയിലെ 5 പേർക്കും, പാലക്കാട് ജില്ലയിലെ 4 പേർക്കും, മലപ്പുറം ജില്ലയിലെ 3 പേർക്കും കോട്ടയം ജില്ലയിലെ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

19 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 7, എറണാകുളം, ഇടുക്കി ജില്ലകളിലെ 4 വീതം, കോട്ടയം ജില്ലയിലെ 2, ആലപ്പുഴ, മലപ്പുറം ജില്ലകളിലെ 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ കണ്ണൂർ ജില്ലയിലെ ഒരു ഡി.എസ്.സി. ജീവനക്കാരനും ഒരു ഫയർഫോഴ്‌സ് ജീവനക്കാരനും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 204 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കണ്ണൂർ ജില്ലയിൽ നിന്നുള്ള 38 പേരുടെയും (പാലക്കാട് 1), ആലപ്പുഴ ജില്ലയിൽ നിന്നുള്ള 36 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 26 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 25 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 18 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 11 പേരുടെയും, എറണാകുളം (പാലക്കാട് 1), കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 9 പേരുടെ വീതവും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 7 പേരുടെയും (കൊല്ലം 1), കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്നുള്ള 6 പേരുടെ വീതവും, വയനാട് ജില്ലയിൽ നിന്നുള്ള 4 പേരുടെയും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 6416 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5201 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,73,932 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,67,091 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 6841 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1053 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 18,967 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 5,14,140 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 7016 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതിൽ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 92,312 സാമ്പിളുകൾ ശേഖരിച്ചതിൽ 87,653 സാമ്പിളുകൾ നെഗറ്റീവ് ആയി.

ഇന്ന് 20 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ തൊടിയൂർ (കണ്ടെയ്ൻമെന്റ് സോൺ: എല്ലാ വാർഡുകളും), ശൂരനാട് നോർത്ത് (എല്ലാ വാർഡുകളും), ആലപ്പാട് (എല്ലാ വാർഡുകളും), വിളക്കുടി (എല്ലാ വാർഡുകളും), മയ്യനാട് (എല്ലാ വാർഡുകളും), കരീപ്ര (എല്ലാ വാർഡുകളും), ഉമ്മന്നൂർ (എല്ലാ വാർഡുകളും), പത്തനംതിട്ട ജില്ലയിലെ ചെന്നീർക്കര (13), ഏറാത്ത് (11, 13, 15), ആറന്മുള (14), എറണാകുളം ജില്ലയിലെ കുഴുപ്പിള്ളി (1), നെടുമ്പാശേരി (15), ചിറ്റാറ്റുകര (3), ഇടുക്കി ജില്ലയിലെ വണ്ണപുറം (1, 17), മൂന്നാർ (19), തൃശൂർ ജില്ലയിലെ എടത്തുരുത്തി (11), ആളൂർ (1), കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ മുൻസിപ്പാലിറ്റി (35), ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ നോർത്ത് (1, 2, 18), പാലക്കാട് ജില്ലയിലെ നെന്മാറ (5) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

അതേസമയം 6 പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂർ ജില്ലയിലെ തൃശൂർ കോർപറേഷൻ (കണ്ടെയ്ൻമെന്റ് സോൺ: 35, 49, 51), ശ്രീനാരായണപുരം (11, 12), നടത്തറ (8), പുത്തൻചിറ (6, 7), എറണാകുളം ജില്ലയിലെ മരട് മുൻസിപ്പാലിറ്റി (4), വയനാട് ജില്ലയിലെ സുൽത്താൻ ബത്തോരി മുൻസിപ്പാലിറ്റി (24) എന്നീ പ്രദേശങ്ങളെയാണ് കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയത്. നിലവിൽ ആകെ 299 ഹോട്ട്‌സ്‌പോട്ടുകളാണ് ഉള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here