അങ്കമാലിയിൽ റിമാൻഡിലായ പ്രതിക്ക് കൊവിഡ്; എട്ട് പൊലീസുകാർ നിരീക്ഷണത്തിൽ

അങ്കമാലിയിൽ റിമാൻഡിലായ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അങ്കമാലി പൊലീസ് സ്റ്റേഷനിലെ എട്ട് പൊലീസുകാരും നിരീക്ഷണത്തിലാണ്. തുറവൂരിലെ മോഷണക്കേസിൽ കസ്റ്റഡിയിൽ ഇരുന്ന പ്രതിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പ്രതിയുമായി പലപ്പോഴായി സമ്പർക്കത്തിൽ വന്ന പൊലീസുകാരെയാണ് നിരീക്ഷണത്തിൽ അയച്ചത്.
അങ്കമാലി തുറവൂരിൽ നടന്ന സ്വർണ മോഷണ കേസിൽ പിടിയിലായ മൂന്ന് പ്രതികളിൽ ഒരാൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ച പ്രതിയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഫയർ ഫോഴ്‌സിന്റെ നേതൃത്വത്തിൽ സ്റ്റേഷനും പരിസരങ്ങളും അണുവിമുക്തമാക്കിയ ശേഷം പ്രവർത്തനങ്ങൾ പുനരാരംഭിച്ചു.
അതേസമയം, എറണാകുളത്ത് സമൂഹ വ്യാപന സാധ്യത തള്ളിക്കളയാനാകില്ലെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ 24 നോട് പറഞ്ഞു. എറണാകുളത്ത് കണ്ടെയ്ൻന്മെന്റ് സോണുകൾ കേന്ദ്രീകരിച്ച് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി കുട്ടിച്ചേർത്തു. ചെല്ലാനത്ത് സ്ഥിതി അതീവ ഗുരുതരമാണെന്ന് മന്ത്രി പറഞ്ഞു. ചെല്ലാനത്ത് മാത്രം സമ്പർക്കത്തിലൂടെ 170 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ചെറിയ വീഴ്ച പോലും ഗുരുതരമാണെന്നും മന്ത്രി പറഞ്ഞു.
Story Highlights – angamaly remand culprit confirmed covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here