എറണാകുളത്ത് സമൂഹ വ്യാപന സാധ്യത തള്ളിക്കളയാനാകില്ല : മന്ത്രി വിഎസ് സുനിൽ കുമാർ

എറണാകുളത്ത് സമൂഹ വ്യാപന സാധ്യത തള്ളിക്കളയാനാകില്ലെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ 24 നോട്. എറണാകുളത്ത് കണ്ടെയ്‌ന്മെന്റ് സോണുകൾ കേന്ദ്രീകരിച്ച് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി കുട്ടിച്ചേർത്തു.
ചെല്ലാനത്ത് സ്ഥിതി അതീവ ഗുരുതരമാണെന്ന് മന്ത്രി പറഞ്ഞു. ചെല്ലാനത്ത് മാത്രം സമ്പർക്കത്തിലൂടെ 170 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ചെറിയ വീഴ്ച പോലും ഗുരുതരമാണെന്നും മന്ത്രി പറഞ്ഞു.
എറണാകുളം മാർക്കറ്റ് ഞായറാഴ്ച മുതൽ ഭാഗികമായി തുറന്ന് പ്രവർത്തിക്കുമെന്ന് മന്ത്രി അറിയിച്ചു. മാർക്കറ്റുകളിൽ കർക്കശമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. മത്സ്യ മാർക്കറ്റുകൾക്കായി പ്രത്യേക മാനദണ്ഡം പുറത്തിറക്കും. അനുമതി ഇല്ലാതെ വാഹനങ്ങളിൽ എത്തി മത്സ്യം വിൽക്കാൻ അനുവദിക്കില്ല. ആൾക്കൂട്ടം ഉണ്ടാകുന്നിടത്ത് കർശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. സർക്കാർ നിർദേശങ്ങൾക്ക് വിരുദ്ധമായി ചടങ്ങുകൾ സങ്കടിപ്പിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read Also : പുല്ലുവിളയിലും പൂന്തുറയിലും സമൂഹവ്യാപനം : മുഖ്യമന്ത്രി
കൊവിഡ് ചികിത്സയ്ക്ക് പ്രൈവറ്റ് ആശുപത്രികളുടെ സഹായം തേടിയതായി മന്ത്രി അറിയിച്ചു. കൂടുതൽ കൊവിഡ് ചികിത്സ സൗകര്യം ഒരുക്കണമെന്ന് സ്വകാര്യ ആശുപത്രികളോട് ആവശ്യപെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Story Highlights – cant dismiss community spread possibility in ernakulam says minister vs sunil kumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here