സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് കാസര്‍ഗോഡ് സ്വദേശിനി

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കാസര്‍ഗോഡ് ഉപ്പള സ്വദേശിനി നഫീസയാണ് മരിച്ചത്. 74 വയസായിരുന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് ഇന്നലെ രാത്രം 11 മണിയോടെ മരണം സംഭവിച്ചത്. ജൂലൈ 11 നാണ് നഫീസയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ കുടുംബത്തിലെ ഏഴുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
നഫീസയുടെ മകന്‍ വിദേശത്ത് നിന്ന് എത്തിയതായിരുന്നു. ആദ്യ പരിശോധനയില്‍ മകന് കൊവിഡ് ബാധിച്ചിരുന്നില്ല. എന്നാല്‍ രണ്ട് ദിവസം മുന്‍പ് നടത്തിയ പരിശോധനയില്‍ മകനും കൊവിഡ് സ്ഥിരീകരിച്ചു. മകനില്‍ നിന്ന് ആകാം നഫീസയ്ക്ക് രോഗം ബാധിച്ചതെന്ന വിലയിരുത്തലിലാണ് ആരോഗ്യ വകുപ്പ്.
ജൂലൈ 11 ന് രോഗം സ്ഥിരീകരിച്ചപ്പോള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലായിരുന്നു നഫീസയെ പ്രവേശിപ്പിച്ചത്. ഗുരുതരമായ ശ്വാസകോശ രോഗമുണ്ടായിരുന്നതിനാല്‍ തുടര്‍ന്ന് ഇവരെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കാസര്‍ഗോഡ് ജില്ലയിലെ ആദ്യത്തെ കൊവിഡ് മരണമാണിത്.
Story Highlights – covid death kasaragod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here