ജോണിവാക്കറിലെ കുട്ടപ്പായി ഇപ്പോൾ എവിടെയാണ്?

johnie walker

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജോണി വാക്കർ എന്ന സിനിമ ഇപ്പോഴും ലോകമെമ്പാടുമുള്ള മലയാളികൾക്ക് പ്രിയമാണ്. ചിത്രവും ഗാനങ്ങളും നൃത്തവും എല്ലാം ആളുകൾ ഇപ്പോഴും മറന്നിട്ടില്ല. ചിത്രത്തിലെ മിക്ക കഥാപാത്രങ്ങളും ഇപ്പോഴും പ്രേക്ഷകരുടെ മനസിൽ നിന്ന് മായാതെ നില്‍ക്കുന്നു, പ്രത്യേകിച്ചും ‘കുട്ടപ്പായി’ എന്ന കഥാപാത്രം. വലിയ വായിൽ സംസാരിക്കുന്ന, പ്രായത്തിലും അധികം പക്വത കാണിക്കുന്ന, സ്‌നേഹത്തോടെ ശാസിക്കുന്ന കുട്ടപ്പായിയെ ഇഷ്ടപ്പെടാത്ത മലയാളികളില്ല.

ജോണി വാക്കർ സിനിമ അവസാനിക്കുന്നത് തന്നെ കുട്ടപ്പായിയിലാണ്. ‘ജോണി ഇവിടെ ജീവിക്കുന്നു’ എന്ന ബോർഡ് എസ്റ്റേറ്റിന് മുന്നിൽ തൂക്കിയിട്ട് നിറകണ്ണുമായി നിൽക്കുന്ന കുട്ടപ്പായിയിലാണ് കഥാന്ത്യം തന്നെ. അത്രത്തോളം പ്രാധാന്യം കുട്ടപ്പായി എന്ന കഥാപാത്രത്തിന് ഉണ്ടായിരുന്നു സിനിമയിൽ. ചിത്രത്തിന്റെ രണ്ടാം ഭാഗം ആലോചിച്ചപ്പോൾ തന്നെ സംവിധായകൻ ജയരാജ് കുട്ടപ്പായിയെ മുന്നിൽ നിർത്തിയാണ് കഥ തുടങ്ങിയത് തന്നെ.

Read Also : മമ്മൂട്ടി ആരാധകരുടെ കരുതല്‍; ഓസ്‌ട്രേലിയൻ മലയാളികൾക്കായി ചാർട്ടർ വിമാനം

എന്നാൽ കുട്ടപ്പായി ഇപ്പോൾ എവിടാണ്? എല്ലാവരും കുറേ കാലമായി ചോദിക്കുന്ന ചോദ്യമാണിത്. സിനിമാ പ്രേമികളുടെ സമൂഹ മാധ്യമ ഗ്രൂപ്പുകളിലും മറ്റിടങ്ങളിലും ലോക്ക് ഡൗണിൽ ചർച്ചയായിരുന്നു ഈ ‘കുട്ടപ്പായിക്കാര്യം’. എന്നാൽ കുട്ടപ്പായിയെ കണ്ടെത്തിയിരിക്കുകയാണ് ചിലര്‍. സിനിമാ പ്രേമികളുടെ ഒരു ഫേസ്ബുക്ക് കൂട്ടായ്മയിൽ നിന്നുമാണ് കുട്ടപ്പായിയെ കണ്ടെത്തിയ കാര്യം പുറത്തായിരിക്കുന്നത്.

കുട്ടപ്പായിയുടെ യഥാർത്ഥ പേര് നീലകണ്ഠൻ എന്നാണ്. 1992ൽ ജയരാജ് സംവിധാനത്തിൽ ചിത്രം പുറത്തിറങ്ങിയപ്പോൾ കക്ഷി ബാലതാരമായിരുന്നു. തമിഴ്‌നാട് സ്വദേശിയായ നീലകണ്ഠൻ ഇപ്പോൾ അങ്ങ് ജപ്പാനിൽ ഡാൻസ് മാസ്റ്ററായാണ് ജോലി ചെയ്യുന്നത്. ജയരാജ് ചിത്രത്തിന്റെ രണ്ടാം ഭാഗം ആലോചിച്ചിരുന്നുവെങ്കിലും പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നു.

Story Highlights kuttappayi johny walker, neelakandan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top