കൊവിഡ് സമ്പർക്ക വ്യാപനം; കാസർഗോഡ് കൂടുതൽ നിയന്ത്രണങ്ങൾ

കൊവിഡ് സമ്പർക്ക രോഗബാധിതരുടെ എണ്ണം വർധിക്കുന്ന കാസർഗോഡ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലയിൽ ജൂലൈ 24 വരെ മത്സ്യബന്ധനം നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. നിരോധനം തുടരണോ എന്ന് സാഹചര്യങ്ങൾ വിലയിരുത്തി പിന്നീട് തീരുമാനിക്കും.

തൃക്കണ്ണാട് വാവുബലി തർപ്പണം ആചരിക്കാനും അനുവാദമുണ്ടായിരിക്കില്ല. ഇതര സംസ്ഥാനത്ത് നിന്ന് അനധികൃതമായി കടന്നുവന്നവരിൽ നിന്ന് രോഗം പകർന്നതിനെ തുടർന്ന് നാട്ടക്കല്ല്, മുള്ളേരിയ ടൗണുകൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ബളാൽ, മഞ്ചേശ്വരം, പുല്ലൂർ പെരിയ സ്വദേശികൾക്കാണ് ഉറവിടമറിയാതെ കൊവിഡ് സ്ഥിരീകരിച്ചത്.

കാസർഗോഡ് പുതുതായി 29 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 17 പേർക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. അഞ്ച് പേരുടെ രോഗ ഉറവിടം സംബന്ധിച്ച് വ്യക്തതയില്ല.

Story Highlights Corona virus, kasaragod

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top