സ്വർണക്കടത്ത് കേസിൽ സർക്കാറിന് പങ്കുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചത് ബോധ പൂർവമായുള്ള പ്രചാര വേല; മുഖ്യമന്ത്രി

സ്വർണക്കടത്ത് കേസിൽ സർക്കാറിന് പങ്കുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചത് ബോധ പൂർവമായുള്ള പ്രചാര വേലയെന്ന് മുഖ്യമന്ത്രി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കാര്യങ്ങൾ വന്ന ദിവസം തന്നെ ഉത്തരവാദിത്തപ്പെട്ട ഒരു നേതാവ് പറഞ്ഞു മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കസ്റ്റംസിലേക്ക് വിളി പോയി എന്ന്. എവിടുന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ ഒരു പ്രഖ്യാപനം ഉണ്ടായത്. സർക്കാറിനെതിരെ പ്രചരണം ആരംഭിക്കണമെന്ന് നേരത്തെ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനൊരു പ്രഖ്യാപനം ഉണ്ടായത്. സർക്കാറിനെതിരെ പൊതു വികാരം വളർത്തിയെടുക്കാൻ കഴിയുമോ എന്ന് ചിന്തിക്കുന്ന ആളുകൾ നമ്മുടെ നാട്ടിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വർണക്കടത്ത് കേസ് സർക്കാറിന്റെ തുടർഭരണത്തിന് മങ്ങലേൽപ്പിച്ചതായി തോന്നുന്നില്ലെ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു മുഖ്യമന്ത്രി.

സർക്കാറിനെ ഏതെങ്കിലും വിധത്തിൽ ഇടിച്ചു താഴ്ത്തണമെന്ന് വിചാരിക്കുന്നവരുമുണ്ട്. അവരതിനു വേണ്ടി തെറ്റായ രീതിയിലുള്ള പല മാർഗങ്ങളും സ്വീകരിച്ചിട്ടുണ്ട്. എന്നിട്ട് അത് എവിടെവരെ എത്തി. കഴിഞ്ഞ മുഖ്യമന്ത്രിയുടെ ഓഫീസുപോലെയാണ് ഇന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസ്. എന്നിട്ട് രണ്ട് സ്ത്രീകളുടെ പേര് പറഞ്ഞുകൊൺ് താരതമ്യപ്പെടുത്തുന്ന നിലയുണ്ടായി. എന്തായിരുന്നു ഇതിന്റെ ഉദ്ദേശ്യം. കഴിഞ്ഞ മുഖ്യമന്ത്രിയുടെ കാലത്തുള്ള ഓഫീസ് എന്തെന്ന അറിയാത്തവരാണോ ഈ നാട്ടിലുള്ളവർ. അത് അറിഞ്ഞുകൊണ്ട് തന്നെയല്ലേ ഇന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസിനെ താരതമ്യപ്പെടുത്തിയത്. ഇത് അറിയാതെ സംഭവിക്കുന്നതല്ല. അറിഞ്ഞുകൊണ്ട് ഗവൺമെന്റിന്റെ പ്രതിച്ഛായയെ ഇടിച്ചു താഴ്ത്താൻ വേണ്ടി ചെയ്യുന്ന കാര്യമാണ്. ഇത് അവർക്ക് ആവശ്യമായ കാര്യമാണ്. ഇതിനെല്ലാം ജനങ്ങളാണ് വിധി കർത്താക്കൾ.

ഏതെങ്കിലുമൊരു പ്രചരണം ശക്തമായി അഴിച്ചുവിട്ടു എന്നുള്ളതുകൊണ്ട് ആകെ കാര്യങ്ങൾ അട്ടിമറിഞ്ഞു പോകും എന്നു കരുതണ്ട. ഇത് താൽക്കാലിത ആശ്വാസം മാത്രമാണ്. മാധ്യമസ്ഥാപനങ്ങളിൽ പലതും ഇത്തരം പ്രചരണങ്ങളുടെ പിന്നിൽ അണി നിരക്കുമ്പോൾ അതിന്റെ ഭാഗമായി വരുന്ന പ്രത്യേകത മാത്രമാണിതെന്നും ഇതിന് വല്ലാത്തൊരു പുകമറ സൃഷ്ടിക്കാൻ കഴിയുമോ എന്നാണ് നോക്കുക. എന്നാൽ, ആ പുക മറയ്ക്ക് താൽക്കാലിക ആയുസ് മാത്രമേയുള്ളു. സത്യങ്ങളും യാഥാർത്ഥ്യങ്ങളും പുറത്തു വരും. അപ്പോൾ കെട്ടിച്ചമച്ച എല്ലാ കാര്യങ്ങളും അതേപോലെ പോകും. ഇതുകൊണ്ട് ഒന്നും തീരുന്നില്ല. സർക്കാറിനെ സംബന്ധിച്ചിടത്തോളം ഇക്കാര്യത്തിൽ കൃത്യമയ അന്വേഷണം നടക്കട്ടെ ഇതുമായി ബന്ധപ്പെട്ടവർ എല്ലാം കുടുങ്ങട്ടെ ഉപ്പു തിന്നവർ വെളളം കുടിക്കട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights propaganda work, to try to get the government involved in the gold smuggling case, Chief Minister

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top