Advertisement

സ്‌പെയ്‌സ് എക്‌സിന്റെ ആകാശ ഇന്റർനെറ്റ് പദ്ധതിയായ സ്റ്റാർലിങ്ക് ബ്രോഡ്ബാൻഡ് യാഥാർത്ഥ്യമാവുന്നു

July 18, 2020
Google News 1 minute Read

ചെറു കൃത്രിമ ഉപഗ്രഹങ്ങളിൽ നിന്നും നേരിട്ട് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്റ്റിവിറ്റി എത്തിക്കുന്ന സ്റ്റാർലിങ്ക് ബ്രോഡ്ബാൻഡ് പദ്ധതി യാഥാർത്ഥ്യത്തിലേക്ക്. ഇലോൺ മസ്‌കിന്റെ ബഹിരകാശ ഗവേഷണ കമ്പനിയായ സ്പെയ്സ് എക്സ് വിഭാവനം ചെയ്യുന്ന പദ്ധതിയുടെ പരീക്ഷണം നടക്കുകയുമാണ്. എന്നാൽ, ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്റ്റിവിറ്റിയുടെ സേവനം അമേരിക്കയിൽ ആരംഭിക്കാൻ ഒരുങ്ങുകയാണ് സ്‌പേയ്‌സ് എക്‌സ്.

ഡിഷ് ആന്റിന ഉപയോഗിച്ചാണ് സ്റ്റാർലിങ്ക് ഉപഗ്രഹ ശൃംഖലയിൽ ഡാറ്റാ വിനിമയം നടക്കുന്നത്. തുറസായ ആകാശം ദൃശ്യമാവുന്ന എവിടെയും ഡിഷ് ആന്റിന വെക്കാം. മാത്രമല്ല, ഉപഗ്രങ്ങൾക്ക് നേരെ സ്വയം ദിശ ക്രമീകരിക്കാൻ കഴിയുന്ന മോട്ടോർ ഈ ഡിഷ് ആന്റിനയ്ക്കുണ്ട്. പദ്ധതിയിക്ക് യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷന്റെ അംഗികാരം ലഭിച്ചിട്ടുണ്ട്. നിലവിലെ റിപ്പോർട്ട് അനുസരിച്ച് അമേരിക്കയിലും കാനഡയിലുമാണ് ഇത് പരീക്ഷിക്കാൻ പോവുന്നത്.

Story Highlights star link broadband,





ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here