Advertisement

മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 24 മണിക്കൂറിനിടെ മൂന്ന് ലക്ഷം കടന്നു

July 18, 2020
Google News 1 minute Read

ആശങ്ക ഉയർത്തി മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,348 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗ ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം പിന്നിട്ടു.

24 മണിക്കൂറിനിടെ സംസ്ഥാനത്ത് 144 പേർക്കാണ് കൊവിഡ് മൂലം ജീവൻ നഷ്ടമായത്. ഇതോടെ ആകെ മരണം 11,596 ആയി ഉയർന്നു.

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. തൊട്ടുപിന്നിൽ തമിഴ്‌നാടാണ് ഉള്ളത്. തമിഴ്‌നാട്ടിൽ ഇന്ന് 4,807 പേർക്കാണ് രോഗം ബാധിച്ചത്. 88 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. 8,049 പേർ ഇതുവരെ രോഗമുക്തി നേടി. 2,403 പേരാണ് തമിഴ്നാട്ടിൽ ആകെ മരിച്ചത്.

Story Highlights covid, maharashtra,





ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here