സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം

COROnavirus

സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം. തിരുവനന്തപുരം സ്വദേശികളായ അരുൺദാസ് (70) ബാബുരാജ് (60) എന്നിവരാണ് മരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.

സംസ്ഥാനത്ത് 593 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11659 ആയി. ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 364 പേർക്കാണ്. വിദേശത്ത് നിന്നെത്തിയ 116 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 90 പേർക്കും രോഗം സ്ഥിരീകരിച്ചു. പത്തൊൻപത് ആരോഗ്പ്രവർത്തകർക്കും ഓരോ ഫയർഫോഴ്‌സ്, ബിഎസ്‌സി ഉദ്യോഗസ്ഥർക്കും രോഗം സ്ഥിരീകരിച്ചു. 204 പേർ രോഗമുക്തി നേടി.

24 മണിക്കൂറിനകം 18,967 സാമ്പിൾ പരിശോധിച്ചു. 1,73,932 പേർ നീരീക്ഷണത്തിലാണ്. ആശുപത്രിയിൽ 6,841 പേർ. ഇന്ന് മാത്രം 1,053 പേരെ ആശുപത്രിയിലാക്കി. ഇപ്പൾ 6,414 പേർ ചികിത്സയിലുണ്ട്. ഇതുവരെ 2,85,158 സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. 7,016 ഫലം വരാനുണ്ട്. സെന്റിനൽ സർവയലൻസിന്റെ ഭാഗമായി 92,112 സാമ്പിൾ ശേഖരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top