കോഴിക്കോട് ബാലുശേരിയിൽ മദ്യ ലഹരിയിൽ അച്ഛൻ മകനെ കൊലപ്പെടുത്തി

കോഴിക്കോട് ബാലുശേരി കിനാലൂരിൽ മദ്യ ലഹരിയിൽ അച്ഛൻ മകനെ കൊലപ്പെടുത്തി. അരയിടത്ത് വയൽ വേണുവാണ് മകൻ അലൻ വേണു(17)വിനെ കൊലപ്പെടുത്തിയത്.

ഇന്നലെ രാത്രി മദ്യപിച്ചെത്തിയ വേണു ഭാര്യയുമായി വാക്ക് തർക്കമുണ്ടായി. ഇത് തടയാൻ ശ്രമിച്ച മകനെ വേണു തള്ളുകയും തുടർന്ന് അലന്റ തല ഭിത്തിയിൽ ഇടിക്കുകയായിരുന്നു. തലയ്‌ക്കേറ്റ പരുക്കാണ് മരണ കാരണം. ബാലുശേരി ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ് അലൻ. വേണുവിനെ ബാലുശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കൊവിഡ് പരിശോധനക്കായി താമരശ്ശേരി കൊവിഡ് സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്.

Story Highlights kozhikkod baluserry murder,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top