‘സഭാസമ്മേളനം ഒഴിവാക്കി പങ്കെടുക്കേണ്ട ചടങ്ങല്ല വർക്ക് ഷോപ്പ് ഉദ്ഘാടനം’; സ്പീക്കറെ വിമർശിച്ച് സി ദിവാകരൻ
സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ സംരംഭത്തിന്റെ ഉദ്ഘാടകനായി പങ്കെടുത്ത സ്പീക്കർ പി ശ്രീരാമകൃഷ്ണനെ വിമർശിച്ച് സി ദിവാകരൻ എംഎൽഎ. സഭാ സമ്മേളനം നടക്കുന്ന സമയത്തായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. സഭാ സമ്മേളനം ഒഴിവാക്കി പങ്കെടുക്കേണ്ട ചടങ്ങായിരുന്നില്ല വർക്ക് ഷോപ്പ് ഉദ്ഘാടനമെന്ന് എംഎൽഎ കുറ്റപ്പെടുത്തി.
പ്രാദേശിക ഘടകത്തിന്റെ സമ്മർദമുണ്ടായതുകൊണ്ടാകാം സ്പീക്കർ പരിപാടിയിൽ പങ്കെടുത്തത്. അതല്ലെങ്കിൽ ഏതെങ്കിലും തരത്തിൽ വ്യക്തി താത്പര്യം ഉണ്ടായേക്കാം. പ്രദേശിക പരിപാടിയിൽ പങ്കെടുക്കുകയാണെങ്കിൽ സ്പീക്കർ എംഎൽഎമാരുമായി ആശയ വിനിമയം നടത്തുന്ന പതിവുണ്ട്. എന്നാൽ സ്പീക്കർ ഇവിടെ ആ പതിവ് പിന്തുടർന്നില്ല. അതിന് അദ്ദേഹത്തിന്റേതായ കാരണങ്ങൾ ഉണ്ടാകാമെന്നും സി ദിവാകരൻ പറഞ്ഞു.
Read Also : തിരുവനന്തപുരം മെഡിക്കൽ കോളജിൽ 18 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്
സന്ദീപ് നായരുടെ കാർബൺ ഡോക്ടർ സംരംഭത്തിലേക്ക് അധ്യക്ഷനായി നിശ്ചയിച്ചിരുന്നത് സി ദിവാകരനെ ആയിരുന്നു. പരിപാടിയിൽ പങ്കെടുക്കാത്തതിന് മൂന്ന് കാരണങ്ങളും എംഎൽഎ വിശദീകരിച്ചു. സഭാസമ്മേളനം നടക്കുന്ന സമയമായതിനാൽ പരിപാടിയിൽ പങ്കെടുക്കേണ്ടതില്ല എന്നതായിരുന്നു ഒരു കാരണം. പരിപാടിയിൽ പങ്കെടുക്കാൻ സംഘാടകർ ആരും നിർബന്ധിച്ച എന്നതാണ് രണ്ടാമത്തെ കാരണം. മാത്രവുമല്ല അനുവാദം തേടാതെയാണ് പേര് വിവരങ്ങൾ നോട്ടീസിൽ അച്ചടിച്ചത്. സ്ഥാപനത്തിന്റെ ഉടമയെ കുറിച്ചോ സംഘാടകർ ആരാണെന്നോ കൃത്യമായി അറിയില്ലായിരുന്നു. പരിപാടിയിൽ പങ്കെടുക്കാത്ത മൂന്നാമത്തെ കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് ഇക്കാര്യമാണ്.
Story Highlights – P Sreeramakrishnan, C Divakaran, Gold smuggling, Carbon doctor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here