എറണാകുളത്ത് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 500 കടന്നു

ernakulam covid update

എറണാകുളം ജില്ലയിൽ കൊവിഡ് ആശങ്ക രൂക്ഷമാകുന്നു. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 500 കടന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച 97 പേരിൽ 88 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. രോഗവ്യാപനം കൂടുതലുള്ള ചെല്ലാനം, ആലുവ, കീഴ്മാട് ക്ലസ്റ്ററുകൾ കേന്ദ്രീകരിച്ച് ജാഗ്രതാ നടപടികൾ കർശനമാക്കും.

Read Also : സംസ്ഥാനത്ത് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

എറണാകുളം ജില്ലയിൽ ദിനംപ്രതി കൊവിഡ് കണക്കുകൾ കുതിച്ചുയരുകയാണ്. 4 ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 97 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 88 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. നിലവിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം ജില്ലയിൽ 500 കടന്നു. ചെല്ലാനം, ആലുവ, കീഴ്മാട് എന്നീ 3 ക്ലസ്റ്ററുകളിലാണ് രോഗവ്യാപനം കൂടുതലായി ഉള്ളത്. ഈ മൂന്ന് ക്ലസ്റ്ററുകളിലായി മാത്രം 362 പേർ രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്നുണ്ട്.

Read Also : വട്ടിയൂർക്കാവിൽ പൊലീസുകാരന് കൊവിഡ്; അഞ്ച് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ

ചെല്ലാനത്ത് മാത്രം സമ്പർക്ക ബാധിതരുടെ എണ്ണം 211 ആയി. മത്സ്യത്തൊഴിലാളികൾ തിങ്ങിപാർക്കുന്ന ഇവിടെ അതിവേഗമാണ് കൊവിഡ് പടർന്നു പിടിച്ചത്. ഇതിനിടെ പ്രദേശത്തുണ്ടായ കടലാക്രമണം പ്രതിരോധം പ്രവർത്തനങ്ങൾക്ക് വെല്ലുവിളി ആകുന്നുണ്ട്. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ജാഗ്രത കർശനമാക്കുവാനാണ് തീരുമാനം. പരിശോധനകളുടെ എണ്ണം വർധിപ്പിക്കുകയും ആൾക്കൂട്ടമുണ്ടാകുന്ന ഇടങ്ങളിൽ കർശന നടപടി സ്വീകരിക്കുകയും ചെയ്യും. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അതി തീവ്ര വ്യാപന മേഖലകളിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ ആരംഭിക്കാനുള്ള ക്രമീകരണങ്ങളും പൂർത്തിയായി. നിലവിൽ 5 കൊവിഡ് മരണങ്ങളാണ് ജില്ലയിൽ സ്ഥിരീകരിച്ചിട്ടുള്ളത്.

Story Highlights ernakulam covid update

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top