സ്വർണക്കടത്തിൽ കൂടുതൽ സ്ഥലങ്ങളിൽ ഗൂഡാലോചന; സ്വപ്നയുടെ വീട്ടില്‍ തെളിവെടുപ്പ്

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിൽ പ്രതി സ്വപ്‌നാ സുരേഷിന്റെ പിടിപി നഗറിലെ വീട്ടിൽ ഗൂഡാലോചന നടന്നതായി സംശയം. വീട്ടിൽ എൻഐഎ തെളിവെടുപ്പ് നടത്തി. ഇന്നലെ പ്രതിയെ വാഹനത്തിൽ നിന്ന് പുറത്തിറക്കിയാണ് തെളിവെടുപ്പ് നടത്തിയത്. ഇവർ ഇവിടെ ഭർത്താവിന്റെ കൂടെ വാടകയ്ക്ക് 22 മാസം താമസിച്ചിരുന്നു. സ്വർണക്കടത്ത് കേസിൽ കൂടുതൽ സ്ഥലങ്ങളിൽ ഗൂഡാലോചന നടന്നുവെന്ന് സംശയത്തിന്റെ പുറത്താണ് എൻഐഎ ഇവിടെ തെളിവെടുപ്പ് നടത്തിയത്.
പിടിപി നഗറിലെ വീട്ടിൽ നിന്ന് ഇവര്‍ താമസം മാറിയത് ജൂൺ 18നാണ്. ഇന്നലെ നടന്ന തെളിവെടുപ്പ് 15 മിനിറ്റോളം നീണ്ടുനിന്നുവെന്നാണ് വിവരം. രഹസ്യമായി ആയിരുന്നു തെളിവെടുപ്പ് നടത്തിയത്. ഈ പ്രദേശത്തെ അയൽവാസികളുമായി സ്വപ്‌നയ്ക്ക് യാതൊരുവിധ ആശയവിനിമയവും ഉണ്ടായിരുന്നില്ലെന്ന് പ്രദേശവാസി 24നോട് പ്രതികരിച്ചു.
Read Also : സ്വർണക്കടത്ത്; മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്ന് രമേശ് ചെന്നിത്തല
അതേസമയം സ്വപ്‌നയും സംഘവും സംസ്ഥാനത്തേക്ക് 230 കിലോ സ്വർണം കടത്തിയതായി കണ്ടെത്തലുണ്ട്. എന്നാൽ, പിടിച്ചെടുത്തത് 30 കിലോ സ്വർണം മാത്രമാണ്. 200 കിലോ സ്വർണത്തിനായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 23 തവണ ബാഗേജ് പുറത്തെത്തിച്ചത് സരിത്ത് ആണെന്നും അന്വേഷണം സംഘം കണ്ടെത്തിയിട്ടുണ്ട്. ഡിപ്ലോമാറ്റിക് ബാഗേജ് വഴി 2019 ജൂലൈ മുതലാണ് സ്വർണക്കടത്ത് ആരംഭിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ ഡമ്മി ബാഗ് ഉപയോഗിച്ചാണ് ആദ്യം സ്വർണം കടത്തിയതെന്നും അന്വേഷണ സംഘം കണ്ടെത്തി.
Story Highlights – gold smuggling , conspiracy, swapna suresh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here